ആലപ്പുഴ ജിംഖാനയുടെ ആദ്യ ഗാനം പുറത്തിറങ്ങി

നിവ ലേഖകൻ

Alappuzha Gymkhana

ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവർ ചേർന്ന് ആലപിച്ച ‘എവരിഡേ. . ‘ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലും വിഷ്ണു വിജയ് തന്നെയായിരുന്നു. പ്ലാൻ ബി മോഷൻ പിക്ചേഴ്സും റീലിസ്റ്റിക് സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ആലപ്പുഴയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ കോമഡി ആക്ഷൻ ചിത്രത്തിന്റെ തിരക്കഥ ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സംഭാഷണം രതീഷ് രവിയുടേതാണ്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

  ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്

അനഘ രവിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് എന്ന പ്രമുഖ കമ്പനി വൻതുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിഷാദ് യൂസഫ് ചിത്രസംയോജനവും, വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും കൈകാര്യം ചെയ്യുന്നു. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം പകർന്നിരിക്കുന്നു.

മാഷർ ഹംസയാണ് വസ്ത്രാലങ്കാരം. വി എഫ് എക്സ് ഡിജി ബ്രിക്സും, മേക്കപ്പ് റോണക്സ് സേവിയറും കൈകാര്യം ചെയ്യുന്നു. ആക്ഷൻ കൊറിയോഗ്രഫി ജോഫിൽ ലാൽ, കലൈ കിംഗ്സൺ എന്നിവരുടേതാണ്. ആഷിക് എസ് ആണ് ആർട്ട് ഡയറക്ടർ. ലിതിൻ കെ ടി അസോസിയേറ്റ് ഡയറക്ടറായും, വിഷാദ് കെ എൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറാണ്.

സ്റ്റിൽ ഫോട്ടോഗ്രഫി രാജേഷ് നടരാജനും അർജുൻ കല്ലിങ്കലും നിർവഹിക്കുന്നു. പ്രൊമോഷണൽ ഡിസൈൻ ചാർളി & ദി ബോയ്സും, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറും കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ചേഴ്സും ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് വിതരണം.

 

Story Highlights: Alappuzha Gymkhana, directed by Khalid Rahman and starring Naslen, Ganapathi, Lukman, and Sandeep Pradeep, releases its first song, “Everyday,” composed by Vishnu Vijay.

Related Posts
Paathirathri movie

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" Read more

ലോക ചാപ്റ്റർ 1: ചന്ദ്ര; സിനിമയെക്കുറിച്ച് ശാന്തി കൃഷ്ണ പറഞ്ഞത് കേട്ടോ?
Shanthi Krishna movie review

ലോക ചാപ്റ്റർ 1: ചന്ദ്ര എന്ന സിനിമയെക്കുറിച്ച് നടി ശാന്തി കൃഷ്ണയുടെ പ്രതികരണം Read more

നവ്യയും സൗബിനും ഒന്നിക്കുന്ന ‘പാതിരാത്രി’ ഒക്ടോബറിൽ
Pathirathri movie

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" Read more

ചന്ദനക്കാടുകളിലെ പോരാട്ടം; ‘വിലായത്ത് ബുദ്ധ’ ടീസർ പുറത്തിറങ്ങി
Vilayath Budha teaser

പൃഥ്വിരാജിന്റെ പുതിയ സിനിമ 'വിലായത്ത് ബുദ്ധ'യുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനമലമടക്കുകളിൽ ഒരു Read more

മമ്മൂട്ടി ചിത്രം സാമ്രാജ്യം 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ വീണ്ടും തിയേറ്ററുകളിലേക്ക്
Samrajyam movie re-release

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം സാമ്രാജ്യം 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ Read more

  ‘ലോകം’ ‘ചന്ദ്ര’നെ വീഴ്ത്തി; ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ
വിലായത്ത് ബുദ്ധയുടെ ടീസർ ഇന്ന് എത്തും;സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
Vilayath Buddha movie

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ടീസർ ഇന്ന് പുറത്തിറങ്ങും. ഈ Read more

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിൽ “ഹൃദയപൂർവ്വം” എത്തുന്നു
Hridayapoorvam movie review

സത്യൻ അന്തിക്കാടും മോഹൻലാലും 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് "ഹൃദയപൂർവ്വം". Read more

മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ പുറത്തിറങ്ങി
Hridayapoorvam movie

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന "ഹൃദയപൂർവ്വം" എന്ന ചിത്രത്തിന്റെ ടീസർ Read more

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി; റിലീസ് ഈ മാസം 17-ന്
Janaki V/S State of Kerala

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങൾക്കും Read more

ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾ; തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ മാറ്റം
Sthanarthi Sreekuttan movie

തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കുന്നു. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ Read more

Leave a Comment