Headlines

Accidents, Kerala News, Politics

വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി

വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി

വയനാട്ടിലെ മുണ്ടക്കൈയിൽ സംഭവിച്ച അതിദാരുണമായ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒഐസിസി സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം, പുനരധിവാസ പാക്കേജുകൾക്ക് ഉടനടി പദ്ധതികൾ ആവിഷ്കരിച്ച് അവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ദുരന്തത്തിൽ പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം ഇതുവരെ മുന്നൂറോളം പേരുടെ ജീവഹാനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പേരെ കണ്ടെത്താനുള്ളതും ഹൃദയം നുറുങ്ങുന്ന വേദന തന്നെയാണ്. ലോക മനഃസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ ദുരന്തത്തിൽ യോഗം നടുക്കവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുകയും, ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അൽ അഹ്സ ഒഐസിസി വൈസ് പ്രസിഡൻ്റും മുണ്ടക്കൈയുടെ തൊട്ടടുത്ത പ്രദേശത്തുകാരനുമായ റഫീഖ് വയനാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അൽ അഹ്സ ഒഐസിസി വെൽഫയർ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. അൽ അഹ്സ ഒഐസിസിയുടെ ഒന്നാം ഘട്ട സഹായമായി ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകാനും യോഗം തീരുമാനിച്ചു. ശാഫി കൂദിർ, റഷീദ് വരവൂർ, ഷമീർ പനങ്ങാടൻ, ഷിബു സുകുമാരൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.

Story Highlights: OICC Saudi Al Ahsa Area Committee demands Wayanad landslide be declared a national disaster, calls for immediate rehabilitation measures

Image Credit: twentyfournews

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Related posts