സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. മത്സരത്തിനിടെ മറ്റൊരു കാർ അജിത്തിന്റെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അജിത്തിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഒരു മാസം മുൻപ് പോർച്ചുഗലിലെ എസ്റ്റോറിലിൽ നടന്ന പരിശീലന സെഷനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ആ അപകടത്തിലും അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
ദുബായിലും പരിശീലനത്തിനിടെ ബാരിയറിൽ ഇടിച്ച് അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. വലൻസിയയിലെ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Actor Ajith Kumar’s Car Crash – Dash Cam View | Valencia, Spain | Porsche Sprint Challenge #AjithKumar | #VikatanReels | pic. twitter. com/b89vCenqf7
Story Highlights: Tamil superstar Ajith Kumar’s car was involved in an accident during a Porsche Sprint Challenge tournament in Valencia, Spain.