പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യയും ആലിയയും; നവ്യയുടെ പിന്തുണ വിവാദമാകുന്നു

Anjana

Aishwarya Rai Alia Bhatt Paris Fashion Week

പാരിസ് ഫാഷന്‍ വീക്ക് 2024ല്‍ റാംപ് വാക്ക് നടത്തി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും ആലിയ ഭട്ടും വൈറലായിരിക്കുകയാണ്. ഐശ്വര്യ റെഡ് വണ്‍ പീസിലും ആലിയ മെറ്റാലിക്ക് കോര്‍സെറ്റുമായുമാണ് റാംപില്‍ എത്തിയത്. ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ആലിയയുടെ ചിത്രങ്ങള്‍ക്ക് രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിഥിമ കപൂര്‍, അമ്മ സോണി റസ്താന്‍ എന്നിവര്‍ കമന്റുകളിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നന്ദ രണ്ട് ഇമോജികളുമായി ആലിയയെ മാത്രം പിന്തുണച്ചതാണ് ഐശ്വര്യയുടെ ആരാധകരെ ചൊടിപ്പിച്ചത്. സ്വന്തം ആന്റിയെ കൂടി പിന്തുണച്ചൂടെയെന്നാണ് ഇവരുടെ ചോദ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബച്ചന്‍ കുടുംബത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. ഐശ്വര്യയാണ് രാജ്ഞി, അവരെയും പിന്തുണയ്ക്കു എന്നെല്ലാമാണ് കമന്റുകള്‍ നിറയുന്നത്. അതേസമയം റാംപ് വാക്ക് നടത്തിയ ഐശ്വര്യ കല്യാണ മോതിരം അണിഞ്ഞിരിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു.

Story Highlights: Aishwarya Rai and Alia Bhatt’s ramp walk at Paris Fashion Week 2024 goes viral, sparking controversy over Navya Nanda’s selective support.

Leave a Comment