വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത 73% വർധിപ്പിക്കുന്നു: പുതിയ പഠനം

Anjana

air pollution lung cancer risk

വായു മലിനീകരണം ശ്വാസകോശ അർബുദത്തിന്റെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ടിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ 33,000 ആളുകളിൽ നടത്തിയ പഠനത്തിൽ, മൂന്ന് വർഷത്തോളം ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള പ്രദേശത്ത് ജീവിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 73 ശതമാനമായി വർദ്ധിച്ചതായി കണ്ടെത്തി. മലിനീകരണമുള്ള പുകമഞ്ഞ് ശ്വാസകോശത്തിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും അവയിൽ ജനിതക മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.

ശ്വാസകോശ അർബുദമുള്ളവരിൽ നടത്തിയ വിശദ പരിശോധനയിൽ, അവരുടെ ശ്വാസകോശത്തിൽ വളരെ സൂക്ഷ്മമായ മലിനീകരണ കണങ്ങൾ കണ്ടെത്തി. ഇവരിൽ എപ്പിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (ഇഎഫ്ജിആർ) അധിഷ്ഠിത കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായും കണ്ടെത്തി. ഗവേഷകനായ ചാൾസ് സ്വന്റൺ പറയുന്നതനുസരിച്ച്, പ്രായമാകുന്തോറും നമ്മുടെ ശരീരത്തിൽ ക്യാൻസറിന് കാരണമാകുന്ന കോശങ്ങൾ വർദ്ധിക്കുന്നു. എന്നാൽ സാധാരണയായി അവ സജീവമായി നിലനിൽക്കില്ല. വായു മലിനീകരണം ഈ കോശങ്ങളെ സജീവമാക്കുന്നതിനാൽ, ട്യൂമറും പിന്നീട് ക്യാൻസറും വരാനുള്ള സാധ്യത വർദ്ധിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്തരീക്ഷ മലിനീകരണം ഹൃദ്രോഗം മുതൽ ശ്വാസകോശ അർബുദം വരെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കണികാ ദ്രവ്യമാണ് (പിഎം) ഏറ്റവും കൂടുതൽ നാശം വരുത്തുന്നതെന്ന് കണ്ടെത്തി. ഇത് സ്ഥിരീകരിക്കാനായി ചാൾസും സംഘവും എലികളിൽ ഗവേഷണം നടത്തി. ലാബിൽ മലിനീകരണ അന്തരീക്ഷത്തിൽ സൂക്ഷിച്ച എലികളുടെ ശ്വാസകോശത്തിലെ കോശങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുകയും പതിയെ കാൻസർ സെല്ലുകൾ രൂപപ്പെടുകയും ചെയ്തു. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഇംഗ്ലണ്ട്, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് 32,957 രോഗികളുടെ വിവരങ്ങളും പാരിസ്ഥിതിക വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.

Story Highlights: Study reveals living in highly polluted areas for three years increases lung cancer risk by 73%.

Leave a Comment