എയർ ഇന്ത്യ വിമാനം തകർന്നുവീണപ്പോൾ പൈലറ്റ് വിളിച്ച ‘മെയ്ഡേ’ കോൾ; എന്താണ് ഇതിനർത്ഥം?

നിവ ലേഖകൻ

Updated on:

Air India Mayday call

അഹമ്മദാബാദ് ◾: ടേക്ക് ഓഫിന് ശേഷം 30 സെക്കൻഡിനുള്ളിൽ എയർ ഇന്ത്യ വിമാനം തീഗോളമായി മാറുന്നതിന് തൊട്ടുമുന്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) “മെയ്ഡേ… മെയ്ഡേ… മെയ്ഡേ…” എന്ന് വിളിച്ചുപറഞ്ഞു. ഈ ദുരന്തത്തിൽ 241 ജീവനുകളാണ് പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ എന്താണ് മെയ്ഡേ കോളിന്റെ അർത്ഥമെന്ന് പരിശോധിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ പൈലറ്റ് എടിസിക്ക് നൽകുന്ന അപകട സൂചനയാണ് മെയ്ഡേ കോൾ. എയർ ഇന്ത്യ വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസ്സിൽ തകർന്നുവീണ് 241 പേർ മരിച്ചു. വിമാനം തകരുന്നതിന് തൊട്ടുമുന്പ് പൈലറ്റ് ഈ കോൾ നൽകിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിക്കുവാനായി ഉപയോഗിക്കുന്ന ഈ വാക്കിന് പിന്നിൽ ചില കാര്യങ്ങളുണ്ട്.

“രക്ഷിക്കൂ” എന്ന് അർത്ഥം വരുന്ന ഫ്രഞ്ച് പദമായ “മെയ്ഡർ” എന്നതിൽ നിന്നാണ് മെയ്ഡേ എന്ന വാക്കിന്റെ ഉത്ഭവം. ലണ്ടനിലെ ക്രൊയ്ഡണ് വിമാനത്താവളത്തിലെ റേഡിയോ ഓഫീസറായ ഫെഡറിക് സ്റ്റാൻലി മോക്ഫോർഡ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. 1927 മുതൽ റേഡിയോ കമ്മ്യൂണിക്കേഷൻ ഫോർ പൈലറ്റ്സ് ആൻഡ് മറൈനേഴ്സ് ഇത് അംഗീകരിച്ചുതുടങ്ങി.

  മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജ, റാണി വിജയികളെ ഇന്ന് അറിയാം

വിമാനത്തിലോ കപ്പലിലോ തീപിടുത്തം, വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകൽ, എഞ്ചിൻ തകരാർ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിലാണ് സാധാരണയായി മെയ്ഡേ കോൾ ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ അടുത്തുള്ള കപ്പലിന്റെയോ വിമാനത്തിൻ്റെയോ സിഗ്നൽ നഷ്ടമാകുമ്പോഴും ഈ കോൾ ഉപയോഗിക്കാറുണ്ട്. മെയ്ഡേ, മെയ്ഡേ, മെയ്ഡേ എന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ചാണ് ഈ സന്ദേശം നൽകുന്നത്.

അപകടം സൂചിപ്പിക്കുന്ന ഈ വാക്ക് കുറഞ്ഞ വാക്കുകളിൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്. എത്ര ബഹളമുള്ള അന്തരീക്ഷത്തിലും സിഗ്നൽ നഷ്ടപ്പെടുന്ന അവസ്ഥയിലും പെട്ടെന്ന് പറയാനും കേൾക്കാനും ശ്രദ്ധിക്കപ്പെടാനും സാധിക്കുന്ന വാക്യമായതിനാലാണ് ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

പൈലറ്റിൽ നിന്ന് മെയ്ഡേ കോൾ ലഭിച്ചാൽ എടിസി ആദ്യം ചെയ്യേണ്ടത് ആ കോളിന് മുൻഗണന നൽകുക എന്നതാണ്. മറ്റു റേഡിയോ ട്രാഫിക്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കണം. അതീവ ശ്രദ്ധയോടെ സാഹചര്യങ്ങൾ നിരീക്ഷിച്ച് പൈലറ്റ് കോൾ സൈൻ, ലൊക്കേഷൻ, തകരാറിനെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ എടിസിക്ക് നൽകണം.

ഈ വിവരങ്ങൾ അനുസരിച്ച് രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ ഇടപെടാൻ സാധിക്കും. എന്നാൽ 1985-ൽ തകർന്ന എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റിന് കൂടുതൽ വിവരങ്ങൾ നൽകാൻ സമയം ലഭിച്ചിരുന്നില്ല.

  വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു

Story Highlights : Air India pilot gave Mayday call to ATC What it means

Related Posts
അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 Read more

ആകാശത്ത് ഒരു കുഞ്ഞതിഥി: മസ്കറ്റ്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം
Air India Flight Birth

മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം. 35000 Read more

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Air India flight fire

ഡൽഹിയിൽ ലാൻഡിംഗിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തമുണ്ടായി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് Read more

എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളുടെ ഫ്യൂവൽ സ്വിച്ച് പരിശോധന പൂർത്തിയായി
Air India Boeing Inspection

എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. Read more

അഹമ്മദാബാദ് വിമാനദുരന്തം: സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് റിപ്പോർട്ട്
Ahmedabad plane crash

അഹമ്മദാബാദ് വിമാനദുരന്തത്തിൽ സീനിയർ പൈലറ്റ് സംശയനിഴലിലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫ്യുവൽ Read more

  അമ്മ തിരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു
വിമാന അപകടം; അന്വേഷണ സംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ
Air India crash probe

എയർ ഇന്ത്യ വിമാന അപകടത്തിൽ വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് പൈലറ്റ്സ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. Read more

അഹമ്മദാബാദ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു
Ahmedabad Air India accident

അഹമ്മദാബാദ് വിമാനപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ Read more

എയർ ഇന്ത്യ വിമാനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസമായി ഡോ. ഷംഷീർ വയലിന്റെ സഹായം
Ahmedabad Air India crash

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബത്തിന് Read more

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധ
Air India food poisoning

ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. Read more