തിരുച്ചിറപ്പള്ളിയില്‍ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു; ക്യാപ്റ്റന്‍ ഡാനിയല്‍ ബെലിസയ്ക്ക് അഭിനന്ദനം

Anjana

Air India Express emergency landing

തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്നശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നമായത്. നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് അപകടകരമായതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത് ക്യാപ്റ്റന്‍ ഡാനിയല്‍ ബെലിസയുടെ പ്രവര്‍ത്തന പരിചയവും കഴിവും കൊണ്ടാണ്. ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍പോര്‍ട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം വിമാനം ഉടന്‍ സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

  ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ; 'പ്യാരീ ദീദി യോജന'യുമായി കോൺഗ്രസ്

Story Highlights: Air India Express flight safely lands after circling for over 2 hours due to technical issue

Related Posts
കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി; അന്വേഷണം തുടരുന്നു
Air India Express bomb threat Kochi

കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായി. വിമാനത്തിലെ സീറ്റിൽ Read more

കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
Karipur airport bomb threat

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി നേരിട്ടു. രണ്ട് എയര്‍ ഇന്ത്യാ Read more

  മെൽബൺ തോൽവി: ടീമിലെ അസ്വാരസ്യം നിഷേധിച്ച് ഗൗതം ഗംഭീർ
തിരുച്ചിറപ്പള്ളിയിൽ സാങ്കേതിക തകരാർ നേരിട്ട വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

തിരുച്ചിറപ്പള്ളിയിൽ സാങ്കേതിക തകരാർ മൂലം മൂന്ന് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം Read more

ഓണാഘോഷത്തിന്റെ ഭാഗമായി കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
Air India Express Onam Kasavu aircraft

എയർ ഇന്ത്യ എക്സ്പ്രസ് ഓണാഘോഷത്തിന്റെ ഭാഗമായി കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന Read more

എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ റദ്ദാക്കുന്നതും വൈകുന്നതും പതിവാകുന്നു; പ്രവാസികൾക്ക് തിരിച്ചടി
Air India Express flight cancellations

എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ റദ്ദാക്കുന്നതും വൈകുന്നതും പതിവാകുന്നു. ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള Read more

സ്വാതന്ത്ര്യ ദിനാഘോഷം: എയർ ഇന്ത്യ എക്സ്പ്രസ് 1947 രൂപ മുതൽ ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു
Air India Express Freedom Sale

എയർ ഇന്ത്യ എക്സ്പ്രസ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'ഫ്രീഡം സെയിൽ' എന്ന പേരിൽ Read more

  ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; ജനുവരി 14-ന് ചുമതലയേൽക്കും
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ കുറവ് മൂലമാണ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക