എയിംസ്: സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം; ഭിന്നത രൂക്ഷം

നിവ ലേഖകൻ

AIIMS in Kerala

കൊല്ലം◾: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതൃത്വവും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവനകൾ സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രധാന ആരോപണം. പാർട്ടിയുമായി ആലോചിക്കാതെ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായമാണ് ഇതിന് കാരണം. ഈ വിഷയത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലാ കമ്മിറ്റികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായത്തിൽ, കേന്ദ്രമന്ത്രി എന്ന നിലയിൽ പാർട്ടിയുമായി ചർച്ച ചെയ്യാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ അഭിപ്രായം തേടാതെ കലങ്ക് ചർച്ചകൾ സംഘടിപ്പിക്കുന്നതും വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്നതും തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബിജെപി നേതാക്കൾക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി നേതൃത്വവുമായി കൂടിയാലോചനകൾ നടത്താറില്ല എന്നതാണ് പ്രധാന ആരോപണം.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി ഒരുപാട് കാലമായി കേന്ദ്രത്തിന് നിവേദനം നൽകി കാത്തിരിക്കുകയാണ് കേരളം. രണ്ടാം യുപി സർക്കാരിന്റെ കാലത്ത് കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രസ്താവനകൾ വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ബിജെപി നേതാക്കൾ എയിംസ് പ്രധാന രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചു.

അതേസമയം, എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ഇതിനെ സമീപിക്കുന്നത്. ഇതിനു മുൻപ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഇതിനായി തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയിരുന്നു. എറണാകുളം എച്ച്എംടിയുടെ സ്ഥലവും അന്ന് പരിഗണിച്ചിരുന്നു.

കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളത്തിൽ എയിംസ് അനുവദിക്കുമെന്നുള്ളത്. എന്നാൽ, കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ചൊരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി. പിന്നോക്കാവസ്ഥയിലുള്ള കാസർഗോഡ് ജില്ലയിൽ എയിംസ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടൻതന്നെ കേന്ദ്രം എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. 22 എയിംസുകളാണ് കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ളത്. അതിൽ കേരളത്തിന്റെ പേരില്ല. കേരളത്തിന് അടുത്തുതന്നെ എയിംസ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാലാണ് കേന്ദ്രം എയിംസ് അനുവദിക്കാത്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ മുൻ വിശദീകരണം. എന്നാൽ കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ആകെ 200 ഏക്കർ സ്ഥലമാണ് ഇതിനായി വേണ്ടത്. ഈ സാഹചര്യത്തിലാണ് കോഴിക്കോടിനെ പൂർണമായും ഒഴിവാക്കിക്കൊണ്ട് സുരേഷ് ഗോപി ആലപ്പുഴയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന്റെ മധ്യത്തിലുള്ള തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എറണാകുളത്തും എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ ആരും ഈ ആവശ്യമുന്നയിക്കുന്നില്ല. കോഴിക്കോട് കിനാലൂരിൽ സ്ഥലം ഏറ്റെടുത്ത സാഹചര്യത്തിൽ കോഴിക്കോട് തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതിൽ ബിജെപിയിൽ ഇതുവരെ അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. ഇതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

Story Highlights : BJP Leadership disagrees with Suresh Gopi’s AIIMS

Related Posts
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി
Local Body Elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി. ശബരിമലയിലെ അടിസ്ഥാന Read more

യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാനാകില്ല; സ്വർണ്ണ കൊള്ള അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
Kerala political scenario

തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ. ഇരുമുന്നണികൾക്കും ജനപിന്തുണ Read more

ജോൺ ബ്രിട്ടാസിനെതിരെ സുരേഷ് ഗോപി; കൊച്ചി മെട്രോയെ അവഹേളിച്ചവരെ “ഊളകൾ” എന്ന് വിളിക്കണം
Suresh Gopi

പി.എം. ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി രംഗത്ത്. കൊച്ചി Read more

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; ആർഎസ്എസ് സഹായം തേടി: രാജീവ് ചന്ദ്രശേഖർ
BJP group fight

ബിജെപിയിൽ ഗ്രൂപ്പ് വഴക്കുകളില്ലെന്നും നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെന്നും രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണവും ഗർഭവും ചർച്ചയാക്കേണ്ടതില്ല; വികസനത്തിന് പ്രാധാന്യം നൽകുമെന്ന് സുരേഷ് ഗോപി
local election development

തദ്ദേശ തിരഞ്ഞെടുപ്പിൽ വികസന വിഷയങ്ങൾക്കായിരിക്കും ബിജെപി പ്രാധാന്യം നൽകുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. Read more

സുരേഷ് ഗോപിയെ കാണാൻ യാസീൻ ഡൽഹിയിലേക്ക്; രാഷ്ട്രപതിയുടെ പുരസ്കാരവും ഏറ്റുവാങ്ങും
Suresh Gopi

ഭിന്നശേഷിക്കാരനായ യാസീൻ എന്ന കൊച്ചുകുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. സുരേഷ് ഗോപി യാസീനെ ഡൽഹിയിലേക്ക് Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് കോൺഗ്രസ് ധാരണയിലെന്ന് എം.ടി. രമേശ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി Read more

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം; സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി
BJP internal conflict

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കിയത് വിവാദമായി. ഇ Read more

മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി; ജാതി വിവേചനമെന്ന് ആരോപിച്ച് രാജി.
caste discrimination BJP

മലപ്പുറം ബിജെപിയിൽ ജാതി വിവേചനം ആരോപിച്ച് രാജി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ Read more