അഹമ്മദാബാദ് വിമാനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയിലെന്ന് മലയാളി ഡോക്ടർ

Ahmedabad plane crash

അഹമ്മദാബാദ്◾: അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത് പറയുന്നത്, പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ്. വിമാനം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്ന് എടുത്ത് ചാടിയ വിദ്യാർത്ഥികൾക്കും പരുക്കുകളുണ്ട്. മുപ്പതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായും അവർ അറിയിച്ചു. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം പതിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പല വിദ്യാർത്ഥികളെയും റെസിഡന്റുകളെയും കാണാനില്ലെന്നും വിവരങ്ങൾ ലഭ്യമല്ലെന്നും ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ചികിത്സയിലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും എലിസബത്ത് അഭ്യർത്ഥിച്ചു. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ അധികവും കാണപ്പെടുന്നത്.

ഇന്റർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികളും റെസിഡന്റുമാരും അപകടത്തിൽ പെട്ടിട്ടുണ്ട്.

കോളേജിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ഗ്രൂപ്പുകളിൽ ലഭ്യമാണ്. എന്റെ സഹപ്രവർത്തകർ, എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ മരണമടഞ്ഞു എന്ന് എലിസബത്ത് പറയുന്നു.

അപകടത്തിൽ ഏകദേശം അമ്പതോളം വിദ്യാർത്ഥികൾ മരിച്ചതായാണ് വിവരം. ഒരുപാട് ആളുകൾക്ക് പരുക്കുകളോടെ ചികിത്സയിലാണ്.

ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഏവരും പ്രാർത്ഥിക്കുന്നു.

Story Highlights : dr elizabeth udayan ahmedabad plane crash

Related Posts
അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

കാനഡയിൽ വിമാനപകടത്തിൽ മലയാളി യുവാവ് മരിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ്(27)ആണ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 Read more

കാനഡ വിമാന അപകടം: മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Canada plane crash

കാനഡയിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. Read more

അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവെന്ന് പരാതി
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മാറി അയച്ചെന്ന് ആരോപണം. Read more

അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
Ahmedabad flight crash

അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. Read more

എലിസബത്തിനെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തെളിവ് തരൂ; ആരോപണങ്ങൾ തള്ളി ബാല
Bala Elizabeth Udayan issue

മുൻ ഭാര്യ എലിസബത്ത് ഉദയനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കാൻ നടൻ ബാല Read more

ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ
Elizabeth Udayan Bala

മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ നടൻ ബാലക്കെതിരെ ഫേസ്ബുക്കിലൂടെ ഗുരുതരമായ ആരോപണങ്ങൾ Read more

കാനഡയിലെ അപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി
Canada plane crash

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ Read more