Headlines

Politics

ഗോരക്ഷകരെ ആര്‍ക്കാണ് തടയാനാകുക? ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന

ഗോരക്ഷകരെ ആര്‍ക്കാണ് തടയാനാകുക? ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന

ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഒരു യുവാവിനെ ഗോരക്ഷക സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി രംഗത്തെത്തി. ഗോസംരക്ഷകരായ ജനങ്ങളെ ആര്‍ക്കാണ് തടയാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. പശുക്കളെ ബഹുമാനിക്കുന്ന ഗ്രാമീണരെ പ്രതികരിക്കുന്നതില്‍ നിന്ന് ആര്‍ക്ക് തടയാനാകുമെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. പശുസംരക്ഷണത്തിനായി നിയമസഭ ശക്തമായ നിയമം പാസാക്കിയിട്ടുണ്ടെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം 27ന് ബംഗാളില്‍ നിന്നെത്തിയ 26 വയസുകാരനായ സാബിര്‍ മാലിക് എന്ന തൊഴിലാളി യുവാവിനെയാണ് ഗോരക്ഷകര്‍ കൊലപ്പെടുത്തിയത്. ആക്രി പെറുക്കി ജീവിക്കുന്ന സാബിറിനെ ജോലി ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടം ഓടിച്ചിട്ടുപിടിച്ച് മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേര്‍ അറസ്റ്റിലായി, ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തെ അപലപിച്ചു.

Story Highlights: Haryana CM Saini defends cow vigilantes after migrant worker lynched, sparking controversy

More Headlines

തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: സിപിഐ അതൃപ്തി പ്രകടിപ്പിച്ചു; വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ

Related posts

Leave a Reply

Required fields are marked *