അഫ്ഗാനിസ്ഥാനും സിംബാബ്വെയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില് ബോളര്മാരുടെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഫ്ഗാനിസ്ഥാന്റെ ആദ്യ ഇന്നിങ്സ് 157 റണ്സില് അവസാനിച്ചപ്പോള്, സിംബാബ്വെ 243 റണ്സ് നേടി. സിംബാബ്വെയുടെ ന്യൂമാന് ന്യാംഹുരിയും സിക്കന്ദര് റസയും മൂന്ന് വിക്കറ്റ് വീതം നേടി അഫ്ഗാന് ബാറ്റിങ് നിരയെ തകര്ത്തു. ബ്ലെസ്സിങ് മുസാരാബാനി രണ്ടും റിച്ചാര്ഡ് ഗ്വാംരവ ഒരു വിക്കറ്റും പിഴുതെടുത്തു.
അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്ന് റാഷിദ് ഖാന് 25 റണ്സുമായി ടോപ് സ്കോറര് ആയി. എന്നാല് അദ്ദേഹം തന്നെയാണ് സിംബാബ്വെ ബാറ്റിങ് നിരയെ തകര്ത്തത്. നാല് വിക്കറ്റുകള് നേടിയ റാഷിദ് ഖാന് സിംബാബ്വെയുടെ നട്ടെല്ലൊടിച്ചു. സിംബാബ്വെ ക്യാപ്റ്റന് ക്രെയ്ഗ് എന്വിന് 75 റണ്സുമായി ടീമിന്റെ ടോപ്സ്കോറര് ആയി. സിക്കന്ദര് റാസ 61ഉം സീന് വില്യംസ് 49ഉം റണ്സ് നേടി. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് കാര്യമായ സംഭാവന നല്കാനായില്ല.
അഫ്ഗാനിസ്ഥാന്റെ യാമിന് അഹമ്മദ്സായ് മൂന്ന് വിക്കറ്റുകള് നേടി. ഫരീദ് അഹമ്മദ് രണ്ടും സിയാഉള് റഹ്മാന് ഒരു വിക്കറ്റും പിഴുതെടുത്തു. മഴ കാരണം നാല് മണിക്കൂര് വൈകിയാണ് ടോസ് നടന്നത്. മഴയുടെ സാഹചര്യം മുതലെടുത്ത് സിംബാബ്വെ ക്യാപ്റ്റന് ഇര്വിന് ബോളിങ് തിരഞ്ഞെടുത്തു. ആതിഥേയരായ സിംബാബ്വെ ടീമില് രണ്ട് മാറ്റങ്ങള് വരുത്തി റിച്ചാര്ഡ് ഗ്വംരാവയെയും റാസയെയും ഉള്പ്പെടുത്തി. അഫ്ഗാനിസ്ഥാന് അഞ്ച് മാറ്റങ്ങളോടെ കളത്തിലിറങ്ങി. ഫരീദ് അഹമ്മദ്, റിയാസ് ഹസന്, ഇസ്മത് ആലം എന്നീ പുതുമുഖങ്ങള്ക്ക് അഫ്ഗാനിസ്ഥാന് അവസരം നല്കി.
Story Highlights: Afghanistan and Zimbabwe’s second Test match sees bowlers dominate as both teams struggle with the bat