Headlines

Terrorism

‘ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല’ ; സഹ്‌റാ കരീമി യുക്രൈനിലേക്ക്.

ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല സഹ്‌റകരീമി

താലിബാൻ അധിനിവേശ അഫ്ഗാനിൽ നിന്നും അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരീമി യുക്രൈനിലേക്ക് പലായനം ചെയ്തു.സംവിധായിക കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘സഹോദരന്റെ മക്കളെല്ലാം പെൺകുട്ടികളാണ്, താലിബാന്റെ നിയന്ത്രണത്തിൽ അവർ ഒരിക്കലും സുരക്ഷിതരായിരിക്കില്ല’. അതുകൊണ്ടാണ്  അഫ്ഗാനിസ്ഥാൻ വിട്ടതെന്ന് സഹ്റാ കരീമി റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

” ഇളയകുഞ്ഞിന്റെ പ്രായം രണ്ടുവയസ്സ് മാത്രമാണ്.ഞങ്ങളുടെ കുടുംബത്തിൽ ഏറെയും പെൺകുട്ടികളാണ്. താലിബാന്റെ നിയന്ത്രണത്തിൽ അവർക്ക് സ്കൂളിൽ പോകാൻ പോലും കഴിയില്ല. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യം വിടാനുള്ള തീരുമാനത്തിൽ എത്തിച്ചത്.

വളരെ ആശങ്കകൾ നിറഞ്ഞതായിരുന്നു യാത്ര.ഞങ്ങൾക്ക് ആദ്യ വിമാനം നഷ്ടമായി. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. അവസാനം അടുത്ത വിമാനം വന്നെത്തി”- സഹ്റാ കരീമി പങ്കുവച്ചു.

അന്താരാഷ്ട്ര തലത്തിൽ താലിബാന് കീഴടങ്ങിയ ശേഷമുള്ള അഫ്ഗാനിലെ പ്രശ്നങ്ങൾ ചർച്ചയാകുന്നതിൽ സഹ്റാ കരീമിക്ക് വലിയ പങ്കാണുള്ളത്.

താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ സിനിമാലോകത്തിന്റെ സഹായം അഭ്യർഥിച്ചുകൊണ്ട് സഹ്റാ കരീമി വീഡിയോ പങ്കുവച്ചിരുന്നു.

Story highlight: Afghan director Sahraa Karimi escapes from Taliban to Ukraine

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി
തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള എന്‍ട്രികൾ ക്ഷണിച്ചു

Related posts