പി വി അൻവറിന്റെ പരാതി: എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Anjana

ADGP MR Ajith Kumar statement PV Anvar complaint

പി വി അൻവറിന്റെ പരാതിയിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി കത്തയച്ചിരുന്നു. അന്വേഷണ സംഘത്തിലെ മറ്റുള്ളവർ തന്റെ ജൂനിയർ ഓഫീസർമാരാണെന്ന് എഡിജിപി കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് മൊഴിയെടുക്കൽ നടക്കുക.

പി വി അൻവറിന് ഒപ്പം എം ആർ അജിത് കുമാറും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. വിവാദത്തിനിടെ നാല് ദിവസത്തെ അവധി എഡിജിപി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത് കുമാറിനെ നീക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. പി വി അൻവറിന്റെ പരാതിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ ഡിജിപി തല അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ, അന്വേഷണത്തിന്റെ തുടർനടപടികൾ ഉറ്റുനോക്കപ്പെടുകയാണ്.

Story Highlights: ADGP MR Ajith Kumar’s statement on PV Anvar’s complaint to be recorded today, investigation continues

Leave a Comment