എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ

Anjana

ADGP P Vijayan gold smuggling allegation

കരിപ്പൂരിലെ സ്വർണക്കടത്തിൽ എഡിജിപി പി വിജയന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ രംഗത്തെത്തി. സുജിത് ദാസ് തന്നോട് നേരിട്ട് ഇക്കാര്യം അറിയിച്ചതായി അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും സുജിത് ദാസ് അറിയിച്ചതായി അജിത് കുമാർ പറഞ്ഞു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സുജിത് ദാസിൽ നിന്ന് ഈ വിവരം ലഭിച്ചതിനു ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ താൻ നിർദേശിച്ചതെന്നും അജിത് കുമാർ മൊഴിയിൽ വ്യക്തമാക്കി. എന്നാൽ, പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഡിജിപി റിപ്പോർട്ടിൽ തള്ളിക്കളഞ്ഞിരുന്നു. ചില കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്ന വിശദീകരണത്തോടെയാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് ഡിജിപി കടക്കാതിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ പുറത്തുവിട്ടത്. അൻവറിന്റെ ആരോപണങ്ങളിൽ ഭൂരിപക്ഷത്തിനും തെളിവില്ലെന്നും എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Story Highlights: ADGP MR Ajith Kumar alleges ADGP P Vijayan’s involvement in Karipur gold smuggling case

Leave a Comment