എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വൈകുന്നു; പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു

നിവ ലേഖകൻ

ADGP Ajith Kumar vigilance investigation

സംസ്ഥാന പൊലീസ് മേധാവി ശിപാർശ ചെയ്തിട്ടും എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടില്ല. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ തിരിച്ചെത്തിയ ശേഷമേ നടപടിക്രമങ്ങൾ തുടങ്ങൂ എന്നാണ് നിലവിലെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തലുകൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രതിപക്ഷം ഉൾപ്പെടെ കടുത്ത ആക്ഷേപമുയർത്തുന്നുണ്ട്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്കുമാറിന് പങ്കുണ്ടെന്ന് പിവി അൻവർ എംഎൽഎ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മാമി തിരോധാന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ ആരോപണ സ്ഥാനത്ത് നിൽക്കുന്ന എഡിജിപി വഴി പൊലീസ് ആസ്ഥാനത്തേക്ക് അയക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദർവേഴ്സ് സഹേബ് നിർദേശം നൽകിയത്. എന്നാൽ മുൻ മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് കമ്മിഷണർ ടി നാരായണനും ഡിജിപിയുടെ വിലക്ക് ലംഘിച്ച് എംആർ അജിത്കുമാർ വഴി തന്നെയാണ് ഫയലുകൾ അയച്ചത്.

അജിത് കുമാർ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ മൊഴി എടുത്തിരുന്നത്. എന്നാൽ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഇതുവരെയും ചോദ്യം ചെയ്യൽ നടക്കാത്തതിലും ആക്ഷേപമുയരുന്നുണ്ട്.

  മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ

പ്രവാസി മാമിയുടെ തിരോധാന കേസിലെ റിപ്പോർട്ടുകൾ എഡിജിപി വഴി അയയ്ക്കരുതെന്ന നിർദേശം ലംഘിക്കപ്പെട്ടതിൽ ഡിജിപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവ വികാസങ്ങൾ ഉയർത്തി എന്തിന് അജിത് കുമാറിനെ സർക്കാർ വഴിവിട്ട് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Story Highlights: Vigilance investigation delayed against ADGP M R Ajith Kumar despite DGP recommendation

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

  ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച
ലഹരി വിവരങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വർധനവ്: കേരള പോലീസ്
drug trafficking

ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കേരള പോലീസ് Read more

ലഹരിവിരുദ്ധ ഓപ്പറേഷൻ ഡി ഹണ്ട്: 7307 പേർ അറസ്റ്റിൽ
Operation D Hunt

ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 7307 പേർ അറസ്റ്റിലായി. Read more

Leave a Comment