എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും

Anjana

ADGP Ajith Kumar inquiry report

എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. ഇന്ന് രാത്രി വൈകിയും റിപ്പോർട്ട് തയ്യാറാക്കുന്നത് തുടരുകയാണ്. നേരത്തെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, അന്തിമമാക്കാൻ സമയമെടുത്തതാണ് വൈകാൻ കാരണം.

ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഐ നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കെത്തുമെന്നതിനാൽ, അതിനു മുമ്പ് നടപടി വേണമെന്നാണ് സിപിഐയുടെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയി വിശ്വം ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തിൽ, നാളെ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നതിൽ ഉത്കണ്ഠയുണ്ട്.

Story Highlights: DGP to submit inquiry report on ADGP Ajith Kumar to Chief Minister tomorrow morning

Leave a Comment