തെന്നിന്ത്യയിലെ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനയത്രികളിൽ ഒരാളാണ് സനുഷ സന്തോഷ്. മലയാളത്തിൽ ബാലതാരമായി വന്ന നടി പിന്നീട് തമിഴ് കന്നഡ തുടങ്ങി സൗത്ത് ഇന്ത്യന് ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019ലെ തെലുങ്ക് ചിത്രമായ ജേര്സിയിലാണ് സനൂഷ അവസാനമായി വേഷമിട്ടത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ സനൂഷ ഇതിലൂടെ തന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല് മീഡിയയില് ഇപ്പോള് ചർച്ചയാകുന്നത് ഇത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റ് തന്നെയാണ്. തന്റെ കാശ്മീര് യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കിട്ടത്.
അതിൽ ഒരു പോസ്റ്റിനു താഴെയായി താരം കുറിച്ച കുറിപ്പ് വായിച്ചതോടെ സനൂഷ തന്റെ പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ഇപ്പോൾ ആരാധകാരുടെ സംശയം.
‘ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി.
എന്റെ പ്രശ്നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂര്ണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.
ഞാന് താഴേക്ക് പോകുമ്പോള് എന്നെ പിടിച്ചുനിര്ത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാന് എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാന് എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ സ്നേഹമേ, നിങ്ങള് എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങള് എന്നും ഓര്മ്മിക്കപ്പെടും.നിങ്ങള് എന്നും വിലമതിക്കപ്പെടും’ –
എന്നായിരുന്നു സനൂഷ പോസ്റ്റിനു താഴെയായി കുറിച്ചത്.
ഒരാളുടെ കൈയ്യില് പിടിച്ച് മഞ്ഞില് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സനൂഷ ഈ കുറിപ്പ് പങ്കുവച്ചത്. ഇതോടെ താരം തന്റെ പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ആരാധകരിൽ ഉയർന്ന സംശയം. തുടർന്ന് താരത്തിന് ആശംസകള് അറിയിച്ചു നിരവധിപേർ എത്തി.
സുനീര് എന്ന വ്യക്തിയെ ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചത്. ഇതോടെ ആരാധകരുടെ ചോദ്യം സനൂഷയുടെ കാമുകന് സുനീര് എന്ന വ്യക്തിയാണോ എന്നായി. എന്നാൽ ഇരുവരും സുഹൃത്തുക്കളാണെന്നും കാമുകന് അല്ല എന്നുമാണ് ആരാധകരില് ചിലര് പറയുന്നത്.
അതേസമയം, വിവാഹ വേഷമണിഞ്ഞ സനുഷയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ വേഷമിട്ട് ആഭരണങ്ങൾ അണിഞ്ഞ തന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
Story highlight : Actress Sanusha Santosh reveals her love