മലയാളത്തിന്റെ പ്രിയ നടി ഭാമ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സ്ത്രീധനത്തെക്കുറിച്ച് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. സ്ത്രീകൾ വിവാഹമേ കഴിക്കരുതെന്ന രീതിയിലാണ് പലരും താരത്തിന്റെ പോസ്റ്റ് വ്യാഖ്യാനിച്ചത്.
സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഭാമ വ്യക്തമാക്കി. വിവാഹശേഷം പണത്തിനായി സമ്മർദം ചെലുത്തുകയും, സ്ത്രീകൾ സ്വന്തം ജീവനു ഭീഷണിയോടെ ഒരു വീട്ടിൽ കഴിയേണ്ടി വരുന്നതുമായ സാഹചര്യങ്ങളെക്കുറിച്ചാണ് താൻ മുന്നറിയിപ്പ് നൽകിയതെന്നും താരം പറഞ്ഞു. കുഞ്ഞുണ്ടെങ്കിൽ ഈ മാനസികാവസ്ഥ കൂടുതൽ സങ്കീർണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്.
അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും’ എന്നിങ്ങനെയായിരുന്നു ഭാമയുടെ വിവാദമായ സ്റ്റോറി. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.
സ്ത്രീകൾ വിവാഹം കഴിക്കരുതെന്നല്ല, സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഭാമ വ്യക്തമാക്കി.