നീറ്റ് പരീക്ഷയുടെ പരാജയ ഭീതിയിൽ തമിഴ്നാട്ടിൽ വിദ്യാര്ത്ഥികളുടെ ആത്മഹത്യ തുടരുന്നതിനിടെ പ്രതികരണവുമായി നടൻ സൂര്യ.നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ഭയമല്ല, ധൈര്യമാണ് വേണ്ടത്.
ധൈര്യമായി ഇരുന്നാല് ജീവിതത്തില് വിജയിക്കാം.ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകളും നിങ്ങളെ സ്നേഹിക്കുന്നവര്ക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് ഓർക്കണമെന്നും സൂര്യ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
என் தம்பி தங்கைகளுக்கு…
— Suriya Sivakumar (@Suriya_offl) September 18, 2021
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN
“ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോഴും മനസില് നിലനിൽക്കുന്നുടോയെന്ന് ചിന്തിച്ചു നോക്കൂ. ഇപ്പോൾ അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും.
ജീവനേക്കാള് വലുതല്ല എത്ര വലിയ പരീക്ഷയും. നിങ്ങള്ക്ക് ഒരു പ്രശ്നമുണ്ടെങ്കില് അത് നിങ്ങള്ക്ക് വിശ്വാസമുള്ളവരോടോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമായിക്കൊള്ളട്ടെ.കുറച്ച് നേരങ്ങളിൽ മാറുന്നവയാണ് ഭയവും വേദനയുമെല്ലാം.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകളും നിങ്ങളെ സ്നേഹിക്കുന്നവര്ക്ക് നിങ്ങള് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് ഓർക്കുക. ഞാന് പരീക്ഷകളില് തോറ്റിട്ടുണ്ട്, മോശമായ മാര്ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില് ഒരാളപ്പോലെ ഞാന് പറയാന് ആഗ്രഹിക്കുകയാണ്, നമുക്ക് മുന്നിൽ നേടാന് കുറേയേറെ കാര്യങ്ങളുണ്ട് . ധൈര്യമായി ഇരുന്നാല് ജീവിതത്തില് വിജയിക്കാൻ സാധിക്കും. – നടൻ സൂര്യ ട്വിറ്ററിൽ പങ്കുവച്ച വാക്കുകള്‍.
Story highlight : Actor Surya responds to students committing suicide in Tamil Nadu for fear of NEET exams.