സൂര്യയുടെ പുതിയ ചിത്രമായ ‘സൂര്യ 44’ന്റെ ചിത്രീകരണത്തിനിടെ പ്രധാന നടൻ പരുക്കേറ്റു. ഊട്ടിയിലെ ലൊക്കേഷനിൽ വച്ച് നടന്ന ഷൂട്ടിങ്ങിനിടെയാണ് സംഭവം. സൂര്യയുടെ തലയ്ക്കാണ് പരുക്കേറ്റത്.
എങ്കിലും പരുക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവായ രാജശേഖർ പാണ്ഡ്യൻ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
‘പ്രിയപ്പെട്ട ആരാധകരേ, ഇത് ഒരു ചെറിയ പരുക്കുമാത്രമായിരുന്നു. വിഷമിക്കേണ്ടതില്ല. സൂര്യ അണ്ണാ നിങ്ങളുടെ സ്നേഹവും പ്രാർഥനകളും കൊണ്ട് സുഖമായിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
‘സൂര്യ 44’ന്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അണ്ഡമാനിലായിരുന്നു. സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഒരു ഗ്ലിംസ് പുറത്തുവിട്ടിരുന്നു.
സൂര്യയുടെ സ്വന്തം ബാനർ 2ഡി എന്റർടെയ്മെന്റും സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷനും ചേർന്നാണ് ‘സൂര്യ 44’ നിർമ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Story Highlights: Actor Suriya sustains minor head injury during filming of ‘Suriya 44’ in Ooty, shooting temporarily halted. Image Credit: twentyfournews