‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’

നിവ ലേഖകൻ

Innocent

നടൻ ഇന്നസെന്റിന്റെ രണ്ടാം ഓർമ ദിനം ഇന്ന്; താരത്തിന്റെ ‘ചിരിയോർമ്മ’കളിൽ ആരാധകർ മലയാളികളുടെ ‘ചിരിയോർമ്മകളി’ൽ നിന്ന് മലയാളി ഉള്ളിടത്തോളം കാലം മായാൻ സാധ്യതയില്ലാത്ത മുഖമാണ് നടൻ ഇന്നസെന്റിന്റേത്. തമാശയും ദുഃഖവും ഭയയും ദേഷ്യവും നിസ്സഹാവസ്ഥയും തുടങ്ങി സകല വികാരങ്ങളും സ്വയം ആവാഹിച്ചെടുത്ത് തന്റേതായ രീതിയിൽ അഭ്രപാളിയിൽ അവതരിപ്പിച്ച അനശ്വരനായ നടൻ. വില്ലൻ വേഷങ്ങളിലും സഗൗരവ കഥാപാത്രങ്ങളിലും തിളങ്ങുമ്പോഴും ചിരി പടർത്തിയ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ മലയാളി ഓർക്കുന്നത്. അദ്ദേഹത്തെ മലയാളി സ്നേഹപൂർവം വിളിച്ചു: ‘‘ഇന്നച്ചാ. . . . ! ! ’’ ‘മണിചിത്രത്താഴി’ലെ ഉണ്ണിത്താനും ‘റാംജി റാവു സ്പീക്കിംഗി’ലെ മാന്നാർ മത്തായിയും ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയും ‘കല്യാണ രാമനി’ലെ പോഞ്ഞിക്കര കേശവനും ‘ഗോഡ് ഫാദറി’ലെ സ്വാമിനാഥനും ‘ഇഷ്ട’ത്തിലെ നാരായണനും ‘ഉസ്താദി’ലെ കുഞ്ഞിപ്പാലുവും ‘ഹരികൃഷ്ണൻസി’ലെ സുന്ദരൻ വക്കീലും ‘ട്വന്റി 20’യിലെ കുട്ടിക്കൃഷ്ണനും ‘നാടോടിക്കാറ്റി’ലെ ബാലേട്ടനും ‘വെട്ട’ത്തിലെ കെ. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാത്യുവും ‘മിഥുന’ത്തിലെ ലൈൻമാൻ കെ. ടി. കുറുപ്പും തുടങ്ങി ശരാശരി മലയാളിയുടെ മനസ്സിനെ വല്ലാതെ അടുപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളും. ‘‘ചേട്ടാ കുറച്ച് ചോറിടട്ടെ. . ഇത്തിരി മോര് കൂട്ടി കഴിക്കാം. . . ’’ എന്ന ബെന്നി പി. നായരമ്പലം എഴുതി വച്ച ഡയലോഗ് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും നമ്മുടെ സംസാരങ്ങൾക്കിടയിൽ കടന്നു വരുന്നുണ്ടെങ്കിൽ ഇന്നസെന്റിന്റെ ശൈലിയുടെ മേന്മയാണ്. കിലുക്കം, മണിചിത്രത്താഴ്, മാന്നാർ മത്തായി സ്പീക്കിംഗ്, വെട്ടം ഉൾപ്പെടെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഡയലോഗുകളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഒരുപിടി മികച്ച വില്ലൻ കഥാപാത്രങ്ങളും ഇന്നസെന്റ് ചെയ്തു വച്ചു. വളരെ സീരിയസായ ക്യാരക്ടർ റോളുകളും അവിടെ സുലഭം. ഇന്നത്തെ കാലത്തിന്റെ പ്രധാന മേന്മയായ ട്രോളുകളിൽ ഇന്നസെന്റ് കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കഥാപാത്രങ്ങളുടെ മുഖം കാണുമ്പോൾ തന്നെ പേരടക്കം പല ഇന്നസെന്റ് കഥാപാത്രങ്ങളും നമുക്ക് ഓർമ വരും. ഒരു നടൻ എത്രത്തോളം അനശ്വരനാണ് എന്ന് തെളിയിക്കപ്പെടാൻ മറ്റൊരു ഉദാഹരണം പറയേണ്ടതായുണ്ടോ. തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ നടൻ കൂടിയായിരുന്നു അദ്ദേഹം. തനത് തൃശൂർ ഭാഷ ഏറ്റവും നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു വച്ചു. തൃശൂർ ഭാഷയ്ക്ക് ഒരു ‘ഇന്നസെന്റേറിയൻ സ്റ്റൈൽ’ കൊണ്ടു വന്നുവെന്ന് പറഞ്ഞാൽ അതിൽ ലവലേശം അതിശയോക്തി വേണ്ട. ഇരിങ്ങാലക്കുടയ്ക്ക് ഒരു മേൽവിലാസം മലയാളികൾക്കിടയിൽ ഉണ്ടാക്കിക്കൊടുക്കുന്നതിലും ഇന്നസെന്റിന്റെ ജീവിതം നിർണായകമായി. നടനായും ജനപ്രതിനിധിയായും ഗായകനായും നിർമാതാവായും എഴുത്തുകാരനായും അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ മലയാളിയ്ക്കു മുന്നിൽ സുപരിചിതനായി നിന്നു. ക്യാൻസർ ബാധിച്ചപ്പോഴും അതിനെ ഒരു പുഞ്ചിരിയോടെ അദ്ദേഹം വരവേറ്റു.

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ

‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതി. ഇന്നും മാറാരോഗങ്ങൾ ബാധിച്ച് തളർന്ന് പോകുന്നവർക്ക് ഡോക്ടർമാർ ഈ പുസ്തകം നിർദ്ദേശിക്കുന്ന പതിവുണ്ട്. അനുഭവങ്ങളെയെല്ലാം ഇത്രയേറെ പോസിറ്റീവായി കണ്ട് തനിക്കു ചുറ്റുമുള്ളവരിലേക്ക് സന്തോഷത്തിന്റെ വെട്ടം പരത്തി കടന്നു പോയവർ വിരളമാണ്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽപ്പോലും ‘അയാളൊരു ജാഡയാണ്’ എന്ന് പറയിപ്പിക്കാതിരിക്കാൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു സുപരിചിതനെപ്പോലെ കുശലം പറയുമ്പോഴും വിശേഷങ്ങൾ ചോദിക്കുമ്പോഴും തമാശ പൊട്ടിക്കുമ്പോഴും അവിടെ സൃഷ്ടിക്കപ്പെടുന്നത് പോസിറ്റിവിറ്റി മാത്രമാണ്. വർഷം രണ്ട് കഴിഞ്ഞു ഇന്നസെന്റ് എന്ന ഇന്നസെന്റ് വറീത് തെക്കേത്തല വിടവാങ്ങിയിട്ട്. ഇന്നസെന്റില്ലാതിരുന്ന മലയാള സിനിമയിലെ രണ്ട് വർഷങ്ങൾ. പകരം വയ്ക്കാൻ ആരെയും ഇതുവരെ മലയാള സിനിമയ്ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശരാശരി മലയാളിയുടെ ചിരി സംസ്കാരത്തിന്റെ സമവാക്യങ്ങൾക്ക് തന്റേതായ പരിവേഷം നൽകിയ അദ്ദേഹത്തിനു പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തന്നെ പറയാം. ‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്നതാണ് യാഥാർഥ്യം. ആ ‘ചിരിയുടെ ഇന്നസെന്റ് കിംഗ്’ ഇവിടെ തന്നെയുണ്ട്.

  'ചുരുളി' വിവാദം: ജോജുവിനുള്ള പ്രതിഫലത്തിന്റെ രേഖകൾ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

താൻ ചെയ്ത സിനിമകളിലൂടെ, ആടിത്തീർത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇവിടെ ജീവിച്ചു കൊണ്ടേയിരിക്കുന്നു. ചിരിയ്ക്കു മരണമില്ല; മലയാളിയുടെ ഇന്നച്ചനും. ‘കല്ലറ’യിലെ ഇന്നച്ചൻ കഥാപാത്രങ്ങൾ ഒരുപാട് പ്രത്യേകതകളോടെ നിർമിച്ചെടുത്തതാണ് ഇന്നസെന്റിന്റെ കല്ലറയും. അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിൽ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കുടുംബമാണ് ചിത്രങ്ങൾ ആലേഖനം ചെയ്തത്. ആശയം അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ മനസ്സിലുണ്ടായ ആശയം ഒടുവിൽ പ്രാവർത്തികമാക്കുകയായിരുന്നു. കല്ലറ ഏറ്റവും മനോഹരമാക്കണമെന്നും അതിൽ ഇന്നസെന്റ് വെള്ളിത്തിരയിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അന്ത്യ വിശ്രമം കൊള്ളുന്ന കല്ലറയില് ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ ആഗ്രഹം.

Story Highlights: Malayalam actor Innocent’s second death anniversary is commemorated, with fans remembering his iconic comedic roles and contributions to Malayalam cinema.

Related Posts
നിവിൻ പോളിയും ഗിരീഷ് എ.ഡി യും വീണ്ടും ഒന്നിക്കുന്നു; ‘ബത്ലഹേം കുടുംബയൂണിറ്റ്’ ഉടൻ
Bethlehem Kudumbayunit movie

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഫഹദ് Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

Leave a Comment