Headlines

Entertainment

വിവാഹത്തെ ചോദ്യം ചെയ്ത് നടി ഭാമ; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

വിവാഹത്തെ ചോദ്യം ചെയ്ത് നടി ഭാമ; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹവുമായി ബന്ധപ്പെട്ട കുറിപ്പ് വലിയ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് സ്ലൈഡുകളിലായി ഭാമ വിവാഹത്തെ ചോദ്യം ചെയ്യുന്നു. ‘സ്ത്രീകൾക്ക് വിവാഹം വേണോ? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ എന്നാണ് ആദ്യ സ്ലൈഡിലെ വാക്കുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടാമത്തെ സ്ലൈഡിൽ ഭാമ തുടരുന്നു: ‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ എന്ന് വാക്യം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നു. ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത് ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ്.

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന ഭാമ പിന്നീട് ഇൻസ്റ്റഗ്രാമിൽ താനൊരു സിംഗിൾ മദർ ആണെന്ന് പ്രഖ്യാപിച്ചു. ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്.

More Headlines

വയലാറിന്റെ അമരഗാനം 'സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ' അൻപതാം വർഷത്തിലേക്ക്
മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം

Related posts