കൊച്ചിയിലെ എം.ജി റോഡിൽ ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചേയ്സിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുലർച്ചെ 1.30 ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലിടിക്കുകയും, തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലും ഇടിക്കുകയും ചെയ്തു. അപകടത്തിൽ അർജുൻ അശോകിനും സംഗീത് പ്രതാപിനും പരുക്കേറ്റു.
എന്നാൽ, ആർക്കും സാരമായ പരുക്കുകൾ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. അപകടത്തിൽപ്പെട്ട ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.