റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു; കേസ് വീണ്ടും പരിഗണിക്കും

നിവ ലേഖകൻ

Abdul Rahim Riyadh jail release

റിയാദ് ജയിലില് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകുമെന്ന് റിപ്പോർട്ട്. കേസില് ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന് മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കുമെന്നാണ് സൂചന. പബ്ലിക് പ്രോസിക്യൂഷന് അടക്കമുള്ള വകുപ്പുകളില് നടപടിക്രമങ്ങള് പൂര്ത്തിയായതിനാല് ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.

ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില് ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.

  അബ്ദുറഹീമിന്റെ മോചനം; റിയാദ് ഗവർണർക്ക് ദയാഹർജി നൽകും

Story Highlights: Abdul Rahim’s release from Riyadh jail postponed, case to be reconsidered in two weeks

Related Posts
അബ്ദുറഹീമിന്റെ മോചനം; റിയാദ് ഗവർണർക്ക് ദയാഹർജി നൽകും
Abdurehim release case

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി റിയാദിലെ നിയമ സഹായ സമിതി റിയാദ് Read more

സൗദിയിൽ ഹജ്ജിന് മലയാളി കമ്പനിയുടെ ആരോഗ്യ സേവനം
Hajj health services

സൗദിയിൽ ഹജ്ജ് തീർത്ഥാടനത്തിന് മലയാളി ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് ആരോഗ്യ സേവനങ്ങൾ Read more

അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് കോടതി വിധി; നിയമ സഹായം തേടുമെന്ന് സമിതി
Abdul Rahim release

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ Read more

സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
US Saudi Arabia deal

സൗദി അറേബ്യയും അമേരിക്കയും തമ്മിൽ 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാർ ഒപ്പുവെച്ചു. Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റി; കോടതി നടപടികൾ വൈകുന്നു
Abdul Raheem Saudi Release

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി Read more

  അബ്ദുറഹീമിന്റെ മോചനം; റിയാദ് ഗവർണർക്ക് ദയാഹർജി നൽകും
അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Abdul Rahim release plea

റിയാദ് ക്രിമിനൽ കോടതി ഇന്ന് അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും പരിഗണിക്കും. Read more

ട്രംപ് സൗദിക്ക് 100 ബില്യൺ ഡോളറിന്റെ ആയുധ കരാർ വാഗ്ദാനം ചെയ്യുന്നു
US-Saudi arms deal

മെയ് 13 ന് സൗദി അറേബ്യയിൽ നടക്കുന്ന സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് Read more

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്
Modi Saudi Arabia Visit

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി Read more

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more

Leave a Comment