സൗദി അറേബ്യയിലെ റിയാദ് ക്രിമിനൽ കോടതി അബ്ദുൾ റഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം പന്ത്രണ്ടാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തിയ റഹീം ഒരു മാസത്തിനുള്ളിൽ കൊലപാതകക്കേസിൽ കുടുങ്ങി ജയിലിലായി. സൗദി ബാലനായ അനസ് അൽ ശാഹിരിയുടെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന് കുടുംബം 34 കോടി രൂപ ദിയാധനം നൽകി മാപ്പ് നൽകിയിരുന്നു.
\n\nകുടുംബം മാപ്പ് നൽകിയാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാൽ റഹീമിന്റെ കേസിൽ അസാധാരണമായ കാലതാമസമാണ് നേരിടുന്നത്. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികകാലം ജയിലിൽ കഴിയേണ്ടിവരില്ല.
\n\nഅനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത. കോടതിയുടെ അന്തിമ വിധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് റഹീം. റഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത് കുടുംബം മാപ്പ് നൽകിയതിനെ തുടർന്നാണ്.
Story Highlights: Abdul Raheem’s release plea from a Saudi jail has been postponed for the twelfth time since his death sentence was revoked last July.