ലോകകപ്പ് യോഗ്യതാ മത്സരത്തിന് അബ്ദുൽ കരീം ഹസൻ ഖത്തർ ടീമിൽ തിരിച്ചെത്തുന്നു

നിവ ലേഖകൻ

Abdelkarim Hassan Qatar team

2022 ലോകകപ്പിനു ശേഷം ഖത്തറിനായി കളിക്കാൻ അവസരം ലഭിക്കാതിരുന്ന അബ്ദുൽ കരീം ഹസൻ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തുന്നു. ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് പ്രതിരോധനിരയിലെ കരുത്തുറ്റ താരത്തെ കോച്ച് മാർക്വേസ് ലോപസ് ഉള്പ്പെടുത്തിയത്. ലോകകപ്പില് ഖത്തറിന്റെ തോല്വിയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് താരം നടപടികൾ നേരിടേണ്ടിവന്നത്. ഇതോടെ ദേശീയ ടീമിലെയും അല് സദ്ദ് ക്ലബിലെയും ഇടം ഹസന് നഷ്ടമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് കുവൈത്തിലേക്കും ഇറാനിലേക്കും കൂടുമാറിയ അബ്ദുല് കരീം, അല് സദ്ദുമായുള്ള മഞ്ഞുരുക്കത്തിനു പിറകെ ഈ സീസണില് അല് വക്റ എഫ്. സിയിലൂടെ വീണ്ടും ഖത്തറില് തിരികെയെത്തി. 2022 ലോകകപ്പിനുശേഷം ആദ്യമായാണ് 31കാരനായ അബ്ദുല് കരീം ദേശീയ ടീമില് തിരികെയെത്തുന്നത്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങളില് യു.

  ചരിത്രമെഴുതി ക്യുറസാവോ; ഫിഫ ലോകകപ്പ് ഫൈനൽസിൽ കരീബിയൻ കുഞ്ഞൻമാർ

എ. ഇയോട് തോല്കുകയും, രണ്ടാം മത്സരത്തില് ഉത്തര കൊറിയയോട് സമനില വഴങ്ങുകയും ചെയ്ത ഖത്തറിന് ശേഷിക്കുന്ന മത്സരങ്ങളില് വിജയം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് കരുത്തരെ അണിനിരത്തി കോച്ച് ടീമിനെ ഒരുക്കുന്നത്. ബൗലം ഖൗഖി തിരികെ എത്തിയപ്പോള്, പരിക്കേറ്റ പെട്രോ മിഗ്വേല് പുറത്തായി.

അതേസമയം, അല് തുമാമ സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള് ക്യൂ. എഫ്. എ ഓണ്ലൈൻ പ്ലാറ്റ്ഫോം വഴി വില്പന ആരംഭിച്ചു. 10, 30 റിയാല് നിരക്കില് ടിക്കറ്റുകള് ലഭ്യമാണ്.

Story Highlights: Abdelkarim Hassan returns to Qatar national team for World Cup qualifiers

Related Posts
ചരിത്രമെഴുതി ക്യുറസാവോ; ഫിഫ ലോകകപ്പ് ഫൈനൽസിൽ കരീബിയൻ കുഞ്ഞൻമാർ
Curacao FIFA World Cup

കരീബിയൻ ദ്വീപുകളിലെ ചെറിയ രാജ്യമായ ക്യുറസാവോ ഫിഫ ലോകകപ്പ് ഫൈനൽസിന് യോഗ്യത നേടി. Read more

അസൂറിപ്പടയുടെ ദുരവസ്ഥ: ഇറ്റലിക്ക് വീണ്ടുമൊരു ലോകകപ്പ് നഷ്ടമാകുമോ?
Italy world cup

2006-ൽ ലോകകപ്പ് നേടിയ ശേഷം ഇറ്റലിയുടെ പ്രകടനം മോശമായിരുന്നു. അടുത്ത രണ്ട് ലോകകപ്പുകളിലും Read more

  അസൂറിപ്പടയുടെ ദുരവസ്ഥ: ഇറ്റലിക്ക് വീണ്ടുമൊരു ലോകകപ്പ് നഷ്ടമാകുമോ?
പോർച്ചുഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടി; അർമേനിയയെ തകർത്തു
FIFA World Cup Qualification

പോർച്ചുഗൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് Read more

ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ
World Cup qualification

ലോകകപ്പ് ഫുട്ബോളിലേക്ക് ക്രൊയേഷ്യ യോഗ്യത നേടി. ഫറോ ഐലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് Read more

Cristiano Ronaldo retirement

ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സൂചന Read more

ഡൽഹിയെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം ജയം
kerala blasters super cup

സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജി.എം.സി Read more

ബൈസിക്കിൾ കിക്കും ക്യാമറ ക്ലിക്കും; സി.കെ. വിനീത് എന്ന ഫുട്ബോൾ താരത്തിന്റെ ഫോട്ടോ യാത്രകൾ
C.K. Vineeth Photography

സി.കെ. വിനീത് എന്ന ഫുട്ബോൾ താരം ഫോട്ടോഗ്രാഫിയിലും തന്റെ കഴിവ് തെളിയിക്കുന്നു. അദ്ദേഹത്തിന്റെ Read more

  പോർച്ചുഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടി; അർമേനിയയെ തകർത്തു
കേരള സൂപ്പർ ലീഗ്: കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സും സമനിലയിൽ!
Kerala Super League

കേരള സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും ഓരോ ഗോൾ Read more

അർജന്റീനയുടെ സന്ദർശനത്തിൽ വ്യാജ പ്രചരണം; വിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാൻ
Argentina football team visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിൽ 950 ഗോൾ നേട്ടം
Cristiano Ronaldo goal

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 950-ാം ഗോൾ എന്ന നാഴികക്കല്ല് Read more

Leave a Comment