വയനാട് ദുരന്തബാധിതർക്ക് സഹായവുമായി എബിസി കാർഗോ: നൂറുപേർക്ക് തൊഴിലവസരം

Anjana

ABC Cargo Wayanad disaster relief

വയനാട് ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സഹായമെത്തിച്ച് എബിസി കാർഗോ രംഗത്ത്. നൂറോളം പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനോടൊപ്പം, ദുരിതബാധിത മേഖലയിലേക്ക് യുഎഇയിൽ നിന്നും സൗദിയിൽ നിന്നും ആവശ്യസാധനങ്ങൾ സൗജന്യമായി എത്തിച്ചുനൽകുമെന്ന് എബിസി മാനേജ്മെന്റ് അറിയിച്ചു.

എബിസി കാർഗോയുടെ ജിസിസിയിലെ ശാഖകളിൽ, തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് നൂറോളം പേർക്ക് ജോലി ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എബിസി കാർഗോ പ്രതിനിധികൾ. അതിവേഗം പാക്കിങ് പരിശോധന പൂർത്തിയാക്കി സാധനങ്ങൾ കയറ്റി അയക്കാൻ ജീവനക്കാർ സജ്ജമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാട്ടിലെ ഓഫീസിൽ എത്തിച്ച ശേഷം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാവിധ ആവശ്യസാധനങ്ങളും എത്തിച്ചുനൽകും. ഈ ദേശീയ ദുരന്തത്തിൽ നിന്ന് നാടിനെ മോചിപ്പിക്കുന്നതിന് എബിസി കാർഗോ മാനേജ്മെന്റും ജീവനക്കാരും എപ്പോഴും സജീവമായിരിക്കുമെന്ന് വ്യക്തമാക്കി. അർഹരായവർക്ക് +971 56 506 9893 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: ABC Cargo offers job opportunities and relief supplies to Wayanad disaster victims

Image Credit: twentyfournews