ദുബായിലെ എബിസി കാര്‍ഗോയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Anjana

ABC Cargo Dubai Walk-in Interview

ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഡ്രൈവര്‍ കം സേയില്‍സ്മാന്‍, ലോജിസ്റ്റിക് മാനേജര്‍, ലോജിസ്റ്റിക് ഡോക്യുമെന്റേഷന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഹെല്‍പെര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഇന്റര്‍വ്യൂ നടക്കുക. ദുബായിലെ അല്‍ ഖോസിയില്‍ അല്‍ ഖയില്‍ മാളിന് എതിര്‍വശത്താണ് എബിസി കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഓഫിസ് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു

ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയില്‍ 35 ഒഴിവുകളാണുള്ളത്. യുഎഇയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും യുഎഇ മാനുവല്‍ ഡ്രൈവിംഗ് ലൈസന്‍സും നിര്‍ബന്ധമാണ്. 40 വയസാണ് പ്രായപരിധി. ലോജിസ്റ്റിക് മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവും ലോജിസ്റ്റിക് ഡോക്യുമെന്റേഷനില്‍ അഞ്ച് ഒഴിവുകളുമുണ്ട്. ലോജിസ്റ്റിക്‌സില്‍ ആറ് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും പ്രവൃത്തി പരിചയം യഥാക്രമം ആവശ്യമാണ്.

സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 7 ഒഴിവുകളാണുള്ളത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹെല്‍പര്‍ തസ്തികയില്‍ 35 ഒഴിവുകളുണ്ട്. ഈ തസ്തികയ്ക്ക് 35 വയസാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

  ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു

Story Highlights: ABC Cargo and Courier in Dubai conducts walk-in interviews for various positions including driver-cum-salesman, logistics manager, and sales executive.

Related Posts
ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു
Dubai security jobs

കേരള സർക്കാരിന്റെ സ്ഥാപനമായ ഒഡാപെക് ദുബായിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. 25-40 Read more

  ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക