പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന് പോറ്റി അന്തരിച്ചു

നിവ ലേഖകൻ

A V Vasudeva Potti

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന് പോറ്റി (73) അന്തരിച്ചു. പാലക്കാട് സ്വകാര്യ ആശുപത്രിയില് വച്ച് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില് നടക്കും. ഭാര്യ പാലാ തുണ്ടത്തില് ഇല്ലം നിര്മല, മക്കള് സുനില്, സുജിത്ത്, മരുമക്കള് രഞ്ജിമ, ദേവിക എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരവധി ഭക്തിഗാനങ്ങള് രചിച്ചിട്ടുള്ള പ്രശസ്ത ഗാനരചയിതാവായിരുന്നു വാസുദേവന് പോറ്റി. റെയില്വേയില് ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്പ്പാടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്ന അദ്ദേഹം പത്തൊന്പതാം വയസില് കവിതകളെഴുതി ശ്രദ്ധേയനായി. 1989ല് പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള് ആയിരുന്നു പോറ്റിയുടെ ആദ്യ ആല്ബം.

“അഞ്ജന ശിലയില് ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ…” എന്ന ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തത്ത്വമസി, 1993ല് മാഗ്ന സൗണ്ട് പുറത്തിറക്കിയ ദേവീഗീതം എന്നീ ആല്ബങ്ങളിലൂടെ ഭക്തിഗാന രചയിതാവായി അറിയപ്പെട്ടു. “ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ”, “നിന് ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ”, “പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി”, “വിശ്വമോഹിനി ജഗദംബികേ ദേവി”, “മൂകാംബികേ ദേവി മൂകാംബികേ” തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളും പ്രശസ്തമാണ്. 1995 ല് പുറത്തിറങ്ങിയ “കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം” എന്ന ചിത്രത്തില് “ജീവനേ” എന്ന പാട്ടെഴുതി ചലച്ചിത്ര ഗാനരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം

Story Highlights: Renowned devotional lyricist A V Vasudeva Potti passes away at 73 due to heart attack in Palakkad.

Related Posts
എ.ആർ. റഹ്മാൻ ഫോളോ ചെയ്തപ്പോൾ; ഫാന് ബോയ് മൊമന്റ് പങ്കുവെച്ച് സുഷിന് ശ്യാം
A.R. Rahman Follows

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന് എ ആർ റഹ്മാൻ സമ്മാനിച്ച ഫാന്ബോയ് മൊമന്റ് Read more

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി
ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾ; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ
Bhavani River accident

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ നീരൊഴുക്ക് Read more

കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്
Flowers Music Awards

കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025 സംഗീത Read more

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
cannabis drug bust

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായി. നെന്മാറ ചാത്തമംഗലം Read more

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
fake certificate case

പാലക്കാട് ജില്ലയിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി നേടിയെന്ന Read more

ചികിത്സയ്ക്ക് ശേഷം പി.ടി ഫൈവ് കാട്ടാനയെ വനത്തിലേക്ക് തുരത്തി
PT Five elephant

പാലക്കാട് ജനവാസ മേഖലയിൽ തമ്പടിച്ച പി.ടി ഫൈവ് എന്ന കാട്ടാനയെ ചികിത്സ നൽകി Read more

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി
Wild Elephant Treatment

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള പി.ടി. ഫൈവ് എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. ചികിത്സയുടെ Read more

Leave a Comment