വയനാട്ടിൽ ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമാണ് നടപ്പിലാക്കുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രസ്താവിച്ചു. മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പുനരധിവാസത്തിനായി സമഗ്ര പാക്കേജ് തയാറാക്കാനും അടിയന്തര പാക്കേജുകൾ പ്രഖ്യാപിക്കാനും ധാരണയായി.
പുനരധിവാസത്തിന് കേന്ദ്ര സഹായം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടാനും തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ സ്ഥിതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകുമെന്നും ചാലിയാറിലും തിരച്ചിൽ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. പൊളിഞ്ഞുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala Forest Minister A K Saseendran announces state-led township project in Wayanad, emphasizing comprehensive rehabilitation package
Image Credit: twentyfournews