ടെസ്ലയുടെ സിഇഒ ആയ ഇലോൺ മസ്ക്, യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വിഭാഗമായ ഡോജിലെ (DOGE) തന്റെ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ടെസ്ലയുടെ ലാഭത്തിൽ 71 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. നിക്ഷേപകരുമായുള്ള ഒരു യോഗത്തിലാണ് അടുത്ത മാസം മുതൽ ഡോജിലെ (DOGE) തന്റെ പ്രധാന ചുമതലകൾ വെച്ചൊഴിയുമെന്ന് മസ്ക് അറിയിച്ചത്. 2025 ലെ ആദ്യ പാദത്തിൽ ടെസ്ലയുടെ വരുമാനത്തിൽ 9 ശതമാനം ഇടിവ് സംഭവിച്ചു.
ടെസ്ലയുടെ വാഹന ഡെലിവറിയിലും 13 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2025 ലെ ആദ്യ പാദത്തിൽ 336681 വാഹനങ്ങൾ മാത്രമാണ് കമ്പനിക്ക് ഡെലിവർ ചെയ്യാൻ കഴിഞ്ഞത്. 2022 ന് ശേഷമുള്ള ടെസ്ലയുടെ ഏറ്റവും മോശം പ്രകടനമാണിത്. പ്രതീക്ഷിച്ച 21.45 ബില്യൺ ഡോളറിന് പകരം 19.3 ബില്യൺ ഡോളർ വരുമാനം മാത്രമാണ് കമ്പനിക്ക് നേടാനായത്.
ട്രംപിന്റെ ഇറക്കുമതി തീരുവ യുദ്ധം മുതൽ ട്രംപും മസ്കും തമ്മിലുള്ള അടുത്ത ബന്ധം വരെ ഡോജിലെ (DOGE) മസ്കിന്റെ പ്രവർത്തനങ്ങളും ടെസ്ലയുടെ വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് വ്യാപാര നയങ്ങൾ തിരിച്ചടിയായെങ്കിലും ട്രംപിന്റെ താരിഫ് യുദ്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ മസ്ക് തയ്യാറായിട്ടില്ല. എന്നിരുന്നാലും, ട്രംപ് ഭരണകൂടത്തിൽ നിന്ന് അകലം പാലിക്കാനാണ് മസ്കിന്റെ ആലോചനയെന്ന് ടെസ്ലയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Tesla CEO Elon Musk announced his resignation from DOGE amidst a 71% drop in Tesla’s profits.