മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്ന പുതിയ ചിത്രം കളങ്കാവിലിന്റെ രണ്ടാം ലുക്ക് പോസ്റ്റർ റിലീസായി. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവിൽ. നന്പകല് നേരത്ത് മയക്കം, കാതല്, റോഷാക്ക്, കണ്ണൂര് സ്ക്വാഡ്, ടര്ബോ, ഡൊമിനിക് ആന്ഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിക്കുന്നത്.
കളങ്കാവിലിൽ വിനായകനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിതിൻ ജെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Story Highlights: Mammootty unveiled the second look poster of his upcoming film, Kalankavil, where he plays the antagonist.