പാകിസ്ഥാനിലെ വിവിധ നഗരങ്ങളില് കെഎഫ്സി റെസ്റ്റോറന്റുകള്ക്കു നേരെ ആക്രമണം ശക്തമായി തുടരുകയാണ്. ഗാസയിലെ ഇസ്രയേല് ആക്രമണത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് കെഎഫ്സിക്കു നേരെ പ്രതിഷേധം ഉയരുന്നത്. ലാഹോറില് നടന്ന പ്രതിഷേധത്തിനിടെ കെഎഫ്സി ജീവനക്കാരനെ അജ്ഞാതര് വെടിവെച്ചുകൊലപ്പെടുത്തി.
\
കെഎഫ്സിയുടെ നിരവധി ജീവനക്കാര്ക്ക് ആക്രമണങ്ങളില് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പാക് സര്ക്കാര് വ്യക്തമാക്കി. കെഎഫ്സി അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതീകമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
\
ഏഴു ദിവസത്തിനിടെ രാജ്യത്ത് 20 കെഎഫ്സി റെസ്റ്റോറന്റുകള് ആക്രമിക്കപ്പെട്ടു. കറാച്ചിയില് രണ്ട് കെഎഫ്സി കടകള് തീയിട്ടതായും റിപ്പോര്ട്ടുണ്ട്. എന്നാൽ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളുമായി കെഎഫ്സിക്ക് എന്തെങ്കിലും പങ്കുള്ളതായി ഇതുവരെ വിവരമില്ല.
\
ലോകത്ത് മക്ഡൊണാൾഡ്സ് കഴിഞ്ഞാൽ ഏറ്റവും വലിയ ഭക്ഷണശാല ശൃംഖലയാണ് കെഎഫ്സി. രാജ്യത്തിൻ്റെ പലയിടത്തായി കെഎഫ്സി സ്റ്റോറുകൾ ആക്രമിക്കപ്പെടുന്നുണ്ട്. എല്ലാ ഔട്ട്ലെറ്റുകൾക്കും മുന്നിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
\
സംഘര്ഷത്തില് ഒരാള് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ആക്രമണങ്ങളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആഗോള റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി (കെൻ്റക്കി ഫ്രൈഡ് ചിക്കൻ) വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനിൽ വ്യാപകമായിരിക്കുകയാണ്.
Story Highlights: One person was killed and several others injured as anti-KFC protests intensified across Pakistan due to alleged support for Israeli attacks in Gaza.