മലപ്പുറം◼️തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിസിൽ പുല്ലാണിപ്പൂക്കാലം. ക്യാംപസിൽ വിവിധ ഭാഗങ്ങളിലായുള്ള 30 പുല്ലാണി വള്ളികളിൽ പലതും പുഷ്പിച്ചു. ഒരു മാസത്തിനകം പൂക്കൾ പൊഴിയുമെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. ചെങ്കൽ കുന്നുകളിൽ വളരുന്ന വള്ളിച്ചെടിയാണിത്.
ചെങ്കൽ ഖനനം കാരണം പലയിടത്തും ഓർമയായി. സംരക്ഷണം ഇല്ലെങ്കിൽ ഭാവിയിൽ വംശ നാശ ഭീഷണിക്ക് സാധ്യതയേറെ. 200 വർഷം വരെ ആയുസ്സുണ്ട് പുല്ലാണി വള്ളികൾക്ക് ജലം സംഭരിക്കാനും ഉയർന്ന ശേഷിയുണ്ട്.
വണ്ണമുള്ള പുല്ലാണി വള്ളി മുറിച്ച് അതിലെ വെള്ളം കുടിച്ചാണ് കാട്ടിൽ അകപ്പെടുന്ന പലരും പലപ്പോഴും ജീവൻ നിർത്തുന്നത് എന്നാണ് വിശ്വാസം. ചിറകുള്ള വിത്തുകളും പുല്ലാണി വള്ളികളുടെ സവിശേഷതയാണ്. കാറ്റിൽ പറന്ന് മഴ വെള്ളത്തിൽ ഒഴുകി മണ്ണിൽ ഇടം പിടിച്ച് കിളിർത്ത് വള്ളിയായി പടർന്ന് കയറുന്നതാണ് ഇവയുടെ പൊതു സ്വഭാവം.
ക്യാംപസിൽ പലയിടത്തും പുല്ലാണി വള്ളികൾ ഇരുമ്പ് കൂടാരങ്ങൾക്ക് മീതെ പന്തൽ കണക്കെ പടർന്ന് കിടപ്പാണ്. ഇപ്പോൾ അത്തരം കൂടാരങ്ങളുടെ മേൽക്കൂര പുല്ലാണിപ്പൂക്കൾ വിരിച്ച മനോഹര കാഴ്ചയാണ്.
Story Highlights: Calicut University campus is adorned with blooming Cissus quadrangularis flowers, offering a vibrant spectacle.