വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു

Waqf Bill

**പട്ന (ബിഹാർ)◾:** വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷൻ തബ്രീസ് ഹസൻ ഉൾപ്പെടെ അഞ്ച് നേതാക്കളാണ് പാർട്ടി വിട്ടത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂരിലെ പാർട്ടി നേതാവ് മുഹമ്മദ് ദിൽഷൻ റെയിൻ, ജെഡിയുവിന്റെ മുൻ സ്ഥാനാർഥി മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് പാർട്ടി വിട്ട മറ്റ് നേതാക്കൾ. വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം ജെഡിയുവിന് നഷ്ടമായെന്ന് തബ്രീസ് ഹസൻ തന്റെ രാജിക്കത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് തബ്രീസ് ഹസൻ രാജിക്കത്ത് നൽകിയത്. രാജ്യസഭയിൽ 95 നെതിരെ 128 വോട്ടുകൾക്കും ലോക്സഭയിൽ 232 നെതിരെ 288 വോട്ടുകൾക്കുമാണ് ബില്ല് പാസായത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം പാർലമെന്റിൽ ബില്ല് പാസായത്.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം

ജെഡിയുവിലെ പൊട്ടിത്തെറി എൻഡിഎ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിലും (ആർഎൽഡി) നേതാക്കൾ പാർട്ടി വിട്ടു. ഉത്തർപ്രദേശിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷഹസൈബ് റിസ്വി പാർട്ടി വിട്ടു.

മതേതര മൂല്യങ്ങൾ ഉപേക്ഷിച്ചതിന് പാർട്ടി തലവനായ ജയന്ത് ചൗധരിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ആർഎൽഡിയുടെ ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ മുഹമ്മദ് സഖിയും പാർട്ടി വിട്ടു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത പ്രതിപക്ഷനിരയിലെ 232 എംപിമാർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.

Story Highlights: Five leaders, including the state vice president of the JDU youth wing, have resigned from the party in Bihar following the party’s support for the Waqf Bill amendment.

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
Related Posts
കോഴിക്കോട് വിദ്യാർത്ഥിനി ആക്രമണശ്രമം: പ്രതികളുടെ ചെരുപ്പ് നിർണായക തെളിവ്
Kozhikode student assault

കോഴിക്കോട് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ചെരുപ്പ് നിർണായക തെളിവായി. ബിഹാർ Read more

3831 കോടി രൂപയുടെ പാലത്തിന് മൂന്ന് ദിവസത്തിനുള്ളിൽ വിള്ളൽ
Bihar bridge collapse

ബീഹാറിലെ ജെ പി ഗംഗാ പാത മേൽപ്പാലത്തിൽ ഉദ്ഘാടനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്
black magic killing

ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more

കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
Kanhaiya Kumar temple visit

ബിഹാറിലെ ക്ഷേത്രത്തിൽ കനയ്യ കുമാർ സന്ദർശനം നടത്തിയതിനു ശേഷം ശുദ്ധീകരണ ചടങ്ങുകൾ നടത്തിയത് Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
Earthquake

ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂമി കമ്പിച്ചു. രാവിലെ എട്ടുമണിയോടെയാണ് ബിഹാറിലെ സിവാനിൽ Read more

സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് നാല് പുരുഷന്മാർ ഒരു വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. Read more

സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പേരടങ്ങുന്ന സംഘം Read more

മണിപ്പൂരിൽ ജെഡിയു ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തമ്മിൽ ഭിന്നത
JDU Manipur

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ ജെഡിയു പിൻവലിച്ചു. സംസ്ഥാന അധ്യക്ഷന്റെ നടപടി ദേശീയ Read more

ബിഹാറില് പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള് സംഘര്ഷം
Bihar police attack

ബിഹാറിലെ ദര്ഭാംഗയില് സ്ത്രീധന കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ അതിക്രമം. Read more