സിപിഐഎം പാർട്ടി കോൺഗ്രസ്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

CPM Party Congress

മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. സമ്മേളന ഹാളിൽ മുദ്രാവാക്യം വിളികളുമായി പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ചു. സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവാണ് റിപ്പോർട്ട് അവതരിപ്പിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുമുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിക്കും. ഈ മാസം ആറ് വരെയാണ് പാർട്ടി കോൺഗ്രസ്.

കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി പരാജയമെന്ന വിമർശനം ഉയർന്നിരുന്നു. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന വിമർശനവും ഉണ്ടായിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു ഈ വിമർശനം. ഉത്തർപ്രദേശിലെ പ്രതിനിധികളാണ് ഈ വിമർശനം ഉന്നയിച്ചത്.

  പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്നും എന്നാൽ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു. ഏപ്രിൽ രണ്ടാം തീയ്യതിയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി.

പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൺപത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Story Highlights: The CPM Party Congress, held in Madurai, expressed solidarity with the Palestinian people.

Related Posts
പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
Shafi Parambil Protest

പേരാമ്പ്രയിൽ നടന്ന സംഭവങ്ങളിൽ പ്രതികരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് Read more

  മുഖ്യമന്ത്രിക്കെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ അറസ്റ്റിൽ
കരൂർ അപകടം: വിജയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ.എം; പ്രതികരിക്കാതെ ഡി.എം.കെ
Karur accident

കരൂരിലെ അപകടത്തെ തുടർന്ന് ടി വി കെ അധ്യക്ഷൻ വിജയിക്കെതിരെ പ്രധാന പാർട്ടികൾ Read more

സിപിഐ പാര്ട്ടി കോണ്ഗ്രസ്: സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ വിമര്ശനം
CPI Party Congress

സിപിഐ പാര്ട്ടി കോണ്ഗ്രസിലെ സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം. നേതാക്കള് ഒരേ Read more

സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കം; ഡി രാജയുടെ കാര്യത്തിൽ ആകാംക്ഷ
CPI Party Congress

സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ഇന്ന് ചണ്ഡീഗഡിൽ ആരംഭിക്കും. പ്രായപരിധി പിന്നിട്ട ഡി Read more

ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി.പി.ഐ.എം
Panoor bomb case

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചു. 2024 ഏപ്രിൽ Read more

മധുരയിൽ ടിവികെ സമ്മേളന വേദിയിൽ കൊടിമരം വീണു; കാറിന് കേടുപാട്
TVK flag collapse

മധുരയിൽ ടിവികെ സമ്മേളന വേദിയിൽ സ്ഥാപിക്കാനായി കൊണ്ടുവന്ന 100 അടി ഉയരമുള്ള കൊടിമരം Read more

  കரூரில் ദുരന്തം ആരെയും പഴിചാരാനുള്ള സമയമായി കാണരുത്: കമൽഹാസൻ
സിപിഐഎം കത്ത് വിവാദം: ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളി മുൻ ഭാര്യ രത്തീന
CPM letter controversy

സിപിഐഎം നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിൽ ഷെർഷാദിന്റെ മുൻ ഭാര്യ രത്തീനയുടെ പ്രതികരണം. ഗാർഹിക Read more

സദാനന്ദൻ മാസ്റ്റർ കേസ്: യഥാർത്ഥ പ്രതികൾ ആരെന്ന് വെളിപ്പെടുത്താതെ സി.പി.ഐ.എം?
Sadanandan Master case

ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസിലെ പ്രതികളെ സി.പി.ഐ.എം Read more

വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം; തള്ളി ഡി.കെ മുരളി
Capital Punishment Remark

വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം സമ്മേളന പ്രതിനിധികൾ തള്ളി. സുരേഷ് കുറുപ്പിന്റേത് ഭാവനാസൃഷ്ടിയാണെന്ന് Read more

വിഎസിന് ‘ക്യാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് പെൺകുട്ടി; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്
VS Achuthanandan

സിപിഐഎം നേതാവ് കെ. സുരേഷ് കുറുപ്പ്, വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന Read more