സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

നിവ ലേഖകൻ

Auto-rickshaw accident

തുമ്പ(തിരുവനന്തപുരം)◾ സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർക്കു ഗുരുതര പരുക്ക്. പുത്തൻ തോപ്പ് റെയിൻബോ ഹൗസിൽ ജോസ് പെരേര(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ വെട്ടുതുറ സാം കോട്ടേജിൽ രാജു പീറ്ററിനാണ് പരുക്കേറ്റത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി 10 മണിയോടെ ആയിരുന്നു അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുമ്പ ഭാഗത്ത് നിന്നും പുത്തൻതോപ്പിലേക്കു പോയ ഓട്ടോറിക്ഷ സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപത്ത് വച്ച് നിയന്ത്രണം വിട്ട് അതുവഴി നടന്നു പോയ ജോസ് പെരേരയെ ഇടിച്ചു വീഴ്ത്തിയ ശേഷം മതിലിൽ ഇടിച്ചു കയറി. കഴക്കൂട്ടത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘമാണ് ആണ് ഓട്ടോറിക്ഷ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. 108 ആംബുലൻസിൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ് പെരേര മരിച്ചു. മൃതദേഹം ഇന്ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ സംസ്കരിക്കും.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

Story Highlights: A pedestrian died after being hit by an auto-rickshaw near St. Andrews Beach in Thiruvananthapuram.

Related Posts
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണം; 5 പേർക്ക് പരിക്ക്
stray dog attack

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനെത്തിയവരെയാണ് നായ Read more

കൊല്ലം കുരീപ്പുഴയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം; ബിഹാർ സ്വദേശി മരിച്ചു
Kollam accident

കൊല്ലം കുരീപ്പുഴയിൽ ദേശീയപാത നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി മരിച്ചു. മണ്ണ് Read more

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Thiruvananthapuram corporation election

തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് Read more

  ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Accuse escaped custody

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. Read more

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായി തിരച്ചിൽ വൈകുന്നു; പ്രതിഷേധം ശക്തം
Kannangat bridge incident

കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ വൈകുന്നു. സുരക്ഷാ Read more

ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി ആർ. ശ്രീലേഖ
Thiruvananthapuram corporation election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. Read more

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദത്തിൽ
hospital negligence

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമാകുന്നു. കരിക്കകം Read more

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ; ആൻജിയോഗ്രാം വൈകിയതിനാൽ രോഗി മരിച്ചു
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
Vehicle Accident

തിരുവനന്തപുരം വാമനപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ Read more

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Car accident

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ Read more

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം; ആദ്യഘട്ട അലൈൻമെന്റ് ഇങ്ങനെ
Thiruvananthapuram Light Metro

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം നൽകി. 31 Read more