ഉത്തരവാദിത്തം ‘എമ്പുരാൻ’ ടീം ഏറ്റെടുക്കുന്നു, വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു; മോഹൻ ലാൽ

നിവ ലേഖകൻ

Empuraan Controversy

‘ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേ പേർക്ക് വലിയ മനോ വിഷമം ഉണ്ടാക്കിയത് മനസ്സിലാക്കുന്നതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും മോഹൻ ലാൽ. ‘ഫെയ്സ്ബുക്ക്’ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മത വിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണെന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് സിനിമാ ജീവിതം ജീവിച്ചതെന്നും എല്ലാവരുടെയും സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തി അതിൽ കവിഞ്ഞൊരു മോഹൻ ലാൽ ഇല്ലെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങളിൽ മോഹൻ ലാലിന്റെ പ്രതികരണം വരുമെന്നും അദ്ദേഹം ഖേദം പ്രകടിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം സംവിധായകൻ മേജർ രവി സൂചിപ്പിച്ചിരുന്നു.

  മോഹൻലാൽ ചിത്രം ‘തുടരും’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി

Story Highlights: Mohanlal expressed regret over certain socio-political themes in ‘Empuraan’ causing distress to some and announced their removal.

Related Posts
ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

മോഹൻലാൽ ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ: റെക്കോർഡുകൾ തകർത്ത് മുന്നോട്ട്
Thudarum box office collection

മോഹൻലാൽ ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ ഇടം നേടി. 17 ദിവസം Read more

  ടൊവിനോയുടെ 'നരിവേട്ട' മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ; ‘തുടരും’ കേരളത്തിൽ റെക്കോർഡ് കളക്ഷൻ
Kerala film collection

ലോക മാതൃദിനത്തിൽ മോഹൻലാൽ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

മോഹൻലാൽ ചിത്രം ‘തുടരും’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി
Kerala film collection

മോഹൻലാൽ ചിത്രം ‘തുടരും’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി. ടൊവിനോ Read more

ലാലേട്ടന് പനിയുണ്ടായിട്ടും കൂളായി അഭിനയിച്ചു; ‘തുടരും’ സിനിമ സെറ്റിലെ അനുഭവം പങ്കുവെച്ച് ആർഷ ബൈജു
Thudarum movie set

മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. Read more

  തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

പഹൽഗാം ആക്രമണത്തിന് പിന്നാലെ മോഹൻലാലിന് സൈബർ ആക്രമണം; താരത്തിനെതിരെ അധിക്ഷേപ കമന്റുകൾ
Mohanlal cyber attack

പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ പ്രശംസിച്ച് മോഹൻലാൽ Read more

സൈന്യത്തിന് അഭിനന്ദനവുമായി മോഹൻലാൽ; സിന്ദൂറിനെക്കുറിച്ചും സൂചന
Mohanlal indian army

ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ സംയുക്ത സേനയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്ത്. സിന്ദൂരം Read more

ഇന്ത്യൻ ആർമിയെ പ്രശംസിച്ച് മമ്മൂട്ടി; മോഹൻലാലും പിന്തുണയുമായി
Indian Army

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് മമ്മൂട്ടിയും മോഹൻലാലും രംഗത്ത്. രാഷ്ട്രം Read more