നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മനം കവരുന്ന ഉണ്ണിക്കണ്ണന്റെ ശിൽപം

നിവ ലേഖകൻ

Unnikkannan Sculpture

നെയ്യാറ്റിൻകര◾ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന് എത്തുന്നവർക്ക് മനം കവരുന്ന ജീവൻ തുടിക്കുന്ന ഉണ്ണിക്കണ്ണന്റെ ശിൽപം. കാണാം. ശരീരവും മുഖും നില നിറത്തിൽ പീലി ചൂടി ഓടക്കുഴല് വായിച്ചിരിക്കുന്ന ശിൽപം കാണാൻ ഭക്തജനത്തിരക്കാണ്. ക്ഷേത്രത്തിന് സമീപം കന്നിപ്പുറം കൃഷ്ണ നിവാസിൽ വെങ്കിടേശ്വരൻ(31) ആണ് ഈ ശിൽപം പണിതത്. തിരുവനന്തപുരം ഫൈന് ആർട്സ് കോളേജിലെ ബിരുദാനന്തര ബിരുദത്തിന് ശേഷം വെങ്കിടേശ്വരൻ ശിൽപ കലയിൽ സജീവമാണ്. തനിക്ക് കുഞ്ഞ് ജനിച്ചപ്പോൾ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൃഷ്ണ ശിൽപം നിർമിച്ചു കൊടുക്കണമെന്ന ആഗ്രഹ പ്രകാരമാണ് ഈ ശിൽപം ഇവിടെ വെങ്കിടേശ്വരൻ സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

10 ദിവസം എടുത്തായിരുന്നു ശിൽപ നിർമാണം. ഉത്സവത്തോടനുബന്ധിച്ച് പ്രധാന കവാടത്തിന് മുന്നിൽ തന്നെ ഉണ്ണിക്കണ്ണന്റെ ശിൽപം ക്ഷേത്ര കമ്മിറ്റി സ്ഥാപിച്ചു. അതോടെ ശിൽപം സോഷ്യൽ മീഡിയയിൽ തരംഗമായി. നിരവധി പേരാണ് ശിൽപ്പത്തിന് മുന്നിലെത്തി ഫോട്ടേയും സെൽഫിയും ഒക്കെ എടുക്കുന്നത്. രാത്രിയാണ് ഉണ്ണിക്കണ്ണന്റെ മുഖം കാണാൻ ഭംഗിയേറുന്നത്. ഇതുവരെ നിർമിച്ച ശിൽപങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇതാണെന്നും ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചത് വലിയ അംഗീകാരമാണെന്നും വെങ്കിടേശ്വരൻ ‘നിവ ഡേയ്ലി’യോട് പറഞ്ഞു. നിരവധി ഫോൺ കോളുകളാണ് അഭിനന്ദിക്കാനായി ദിവസവും വെങ്കിടേശ്വരനെ തേടിയെത്തുന്നത്.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

Story Highlights: A captivating sculpture of Lord Krishna, crafted by young artist Venkateswaran, has become a major attraction at the Sreekrishna Swamy Temple festival in Neyyattinkara.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
Related Posts