കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം

നിവ ലേഖകൻ

Pre-primary education

തിരുവനന്തപുരം◾ സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം രണ്ട് വർഷത്തിനു പകരം ഇനി മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2026 മുതൽ ആറ് വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോൾ മൂന്നാം വയസ്സിൽ പ്രീപ്രമൈറി സ്കൂളിൽ ചേരുന്ന വിദ്യാർഥികൾക്ക് അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരുക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സിൽ തന്നെയായിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യ പദ്ധതി എസ്സിഇആർടി തയ്യാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പ്രീസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മാർഗരേഖയും തയ്യാറാക്കും. സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിലാണ് ഇത്.

പഠനം മൂന്ന് വർഷമാക്കുമ്പോൾ അതിനുള്ളിൽ കുട്ടികൾ ആർജിക്കേണ്ട മികവുകൾ വ്യക്തമാക്കുന്ന പാഠ്യ പദ്ധതിയാകും രൂപപ്പെടുത്തുകയെന്ന് എസ്സിഇആർടി ഡയറക്ടർ ഡോ. കെ.ആർ. ജയപ്രകാശ് പറഞ്ഞു. 2013 ൽ രൂപപ്പെടുത്തിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള ‘കളിത്തോണി’ എന്ന പാഠ പുസ്തകമാണ് ഇപ്പോൾ പൊതു വിദ്യാലയങ്ങളിലെ പ്രീപ്രൈമറി കുട്ടികൾക്കു വേണ്ടി ഉപയോഗിക്കുന്നത്.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

Story Highlights: Pre-primary education in Kerala will be extended to three years from the current two, starting in 2026, with the minimum age for Class 1 entry being raised to six.

Related Posts
ഹയർ സെക്കൻഡറി പ്രവേശനം: സംസ്ഥാനത്ത് ഒഴിവുള്ളത് 93,634 സീറ്റുകൾ

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ പുരോഗമിക്കുന്നു. ഇതുവരെ 3,48,906 സീറ്റുകളിൽ പ്രവേശനം Read more

സ്ക്രീനിങ് പാടില്ല, കാപ്പിറ്റേഷന് ഫീസും; മന്ത്രിയുടെ മുന്നറിയിപ്പ്
Kerala education reforms

സംസ്ഥാനത്ത് കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ക്രീനിങ് നടപടികൾ പാടില്ലെന്നും കാപ്പിറ്റേഷന് ഫീസ് സ്വീകരിക്കരുതെന്നും Read more

  ഹയർ സെക്കൻഡറി പ്രവേശനം: സംസ്ഥാനത്ത് ഒഴിവുള്ളത് 93,634 സീറ്റുകൾ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഡി.എൽ.എഡ് പ്രവേശനത്തിന് പ്രായപരിധിയിൽ ഇളവ്: മന്ത്രി ഉത്തരവിട്ടു
D.El.Ed course admission

ഭിന്നശേഷി വിദ്യಾರ್ಥികൾക്ക് ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ച് മന്ത്രി Read more

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; പൊതുജനാഭിപ്രായം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി
higher secondary curriculum

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിൻ്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ് Read more

സൂംബ വിമർശനം: അധ്യാപകന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
Zumba controversy Kerala

പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകൻ Read more

ദേശീയ പഠനനേട്ട സർവേയിൽ കേരളത്തിന് മികച്ച നേട്ടം: മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു
Kerala education performance

കേരളം ദേശീയ പഠനനേട്ട സർവേയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
സൂംബ നൃത്തത്തെ വിമർശിച്ച അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
zumba teacher action

പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകനെതിരെ Read more

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസനം: മന്ത്രി ആർ. ബിന്ദു
Kerala education sector

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ അടിസ്ഥാന Read more

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു; റാങ്ക് ജേതാക്കൾ ഇവരാണ്
KEAM 2025 Results

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ 76230 വിദ്യാർത്ഥികൾ യോഗ്യത Read more

സൂംബ ഡാൻസിനെതിരായ വിമർശനം: മുസ്ലിം സംഘടനകൾക്കെതിരെ യോഗനാദം
Zumba dance criticism

സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെ വിമർശിച്ച മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസികയായ Read more