ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി

നിവ ലേഖകൻ

Argentina Brazil Football

ബ്രസീലിയ: 1964 ന് ശേഷം ബ്രസീൽ അർജന്റീനയോട് ഇത്ര വലിയ തോൽവി വഴങ്ങുന്നത് ആദ്യമായാണ്. ചിരവൈരികളായ അർജന്റീനയോട് 4-1 എന്ന വലിയ തോൽവി ബ്രസീലിന്റെ ആരാധകർക്ക് സഹിക്കാനാവില്ല. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തിയ അർജന്റീന ഇപ്പോഴും കരുത്തരാണെന്ന് ബ്രസീലിനെതിരായ മത്സരം തെളിയിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ നിലംപരിശാക്കിയ അർജന്റീന ഫുട്ബോൾ ടീമാണ് ഇപ്പോൾ ചർച്ചാവിഷയം. പരിക്കേറ്റ ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനസും ഇല്ലാതെ തന്നെ ബ്രസീലിനെതിരെ നേടിയ വൻ വിജയം അർജന്റീനയുടെ പ്രഭാവം ഇനിയും ഏറെക്കാലം തുടരുമെന്നതിന്റെ സൂചനയാണ്. കിക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം ജൂലിയൻ അൽവാരസിന്റെ ക്ലോസ് റേഞ്ച് സ്ട്രൈക്കിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പന്ത്രണ്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് എൻസോ ഫെർണാണ്ടസ് മികച്ചയൊരു ഷോട്ട് അർജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. മോളിനയുടെ അസിസ്റ്റിൽ നിന്നായിരുന്നു എൻസോയുടെ ക്ലിനിക്കൽ ഫിനിഷ്. 26-ാം മിനിറ്റിൽ അർജന്റീന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയുടെ പിഴവിൽ ബ്രസീൽ ഗോൾ മടക്കി. മാത്തിയാസ് കുനിയയാണ് കാനറികൾക്കുവേണ്ടി ഗോൾ നേടിയത്. എന്നാൽ ഇത് മത്സരത്തിലെ അവരുടെ ആശ്വാസ ഗോളുമായിരുന്നു. 37-ാം മിനിറ്റിൽ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് തകർപ്പനൊരു ഷോട്ടിലൂടെ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.

തുടർന്നും ഇരമ്പിയാർക്കുന്ന അർജന്റീനയെയാണ് കാണാനായത്. നിരവധി ഗോളവസരങ്ങൾ അവരെ തേടിയെത്തി. 3-1ന് പിന്നിലായതോടെ ഇടവേളയിൽ ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ മൂന്ന് മാറ്റങ്ങൾ വരുത്തി. ലിയോ ഓർട്ടിസ്, എൻഡ്രിക്ക്, ജോവോ ഗോമസ് എന്നിവരെ കൊണ്ടുവന്നു. എന്നാൽ ഇതൊന്നും കാനറികളെ രക്ഷപെടുത്തിയില്ല. കാത്തിരിപ്പിനൊടുവിൽ 71-ാം മിനിറ്റിലായിരുന്നു പട്ടിക തികച്ച അർജന്റീനയുടെ നാലാം ഗോൾ വന്നത്.

  പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

പകരക്കാരനായ അത്ലറ്റിക്കോ മാഡ്രിഡ് താരം ജിയുലിയാനോ സിമിയോണി ക്ലോസ് റേഞ്ച് സ്ട്രൈക്കിലൂടെയാണ് ലക്ഷ്യം കണ്ടത്. ടച്ച് ലൈനിൽ നിന്ന് അസാധ്യമായ ഒരു ആംഗിളിൽ നേടിയ ഈ ഗോൾ വളരെ മനോഹരമായിരുന്നു. ബ്രസീലിനെതിരായ ജയത്തോടെ തെക്കേ അമേരിക്കൻ യോഗ്യതാ ടേബിളിൽ 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റോടെ അർജന്റീന അടുത്ത ലോകകപ്പിനുള്ള ബെർത്ത് സ്വന്തമാക്കി. അതേസമയം, 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റോടെ നാലാമതാണ് ബ്രസീൽ. അവർക്ക് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകവുമാണ്. പരാഗ്വേ, കൊളംബിയ ടീമുകൾ ബ്രസീലിന് കനത്ത ഭീഷണി ഉയർത്തി ഒപ്പമുണ്ട്.

11 വർഷം മുമ്പ് ലോകകപ്പ് സെമിയിൽ ജർമനിയോടേറ്റ 7-1 തോൽവി ഏറെക്കാലം ബ്രസീൽ എന്ന രാജ്യത്തിന്റെയും അവരുടെ കളി ഇഷ്ടപ്പെടുന്ന ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെയും ഉറക്കം കെടുത്തിയിരുന്നു. അർജന്റീനയുടെ യുവനിര ഇപ്പോൾ ലോകത്തെ തന്നെ മികച്ച ടീമുകളിലൊന്നാണ്. എൻസോ ഫെർണാണ്ടസും ജൂലിയൻ അൽവാരസും അലക്സിസ് മാക് അലിസ്റ്ററും ലൗട്ടാരോ മാർട്ടിനസുമൊക്കെ മികച്ച ഫോമിൽ കളിക്കുമ്പോൾ അടുത്ത ലോകകപ്പിലേക്കുള്ള പ്രയാണം ശക്തമാക്കുകയാണ് അർജന്റീന. ലയണൽ മെസിയെന്ന അതികായനില്ലാതെ തന്നെ ഏതൊരു ടീമിനെയും പരാജയപ്പെടുത്താൻ കഴിയുന്ന സംഘമായി തങ്ങൾ മാറിക്കഴിഞ്ഞെന്ന പ്രഖ്യാപനവും ഫുട്ബോൾ ലോകത്തിന് മുന്നിൽ അർജന്റീന വെക്കുന്നു.

  ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം

Story Highlights: Argentina defeated Brazil 4-1 in a World Cup qualifying match, securing their spot in the next World Cup.

Related Posts
ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ശ്രദ്ധേയമായി രണ്ട് Read more

പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo future

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനാകാൻ താല്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ Read more

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more

ഐഎസ്എൽ കലണ്ടറിൽ ഇല്ലാത്തത് ആശങ്കയുണർത്തുന്നു; ഫുട്ബോൾ ആരാധകർ നിരാശയിൽ
ISL future

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2025-26 വർഷത്തെ മത്സര കലണ്ടർ പുറത്തിറങ്ങിയപ്പോൾ ഐഎസ്എൽ Read more

  ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
മെസ്സിയുടെ ഫ്രീകിക്ക് മാജിക്; പോർട്ടോയെ തകർത്ത് ഇന്റർ മിയാമിക്ക് വിജയം
Inter Miami victory

ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ഇന്റർ മിയാമി പോർട്ടോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് Read more

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രധാന താരം ഡ്രിൻസിച്ച് ടീം വിട്ടു
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സുമായി മൊണ്ടെനെഗ്രൻ ഡിഫൻഡർ ഡ്രിൻസിച്ച് വേർപിരിഞ്ഞു. രണ്ട് സീസണുകളിലായി 35 മത്സരങ്ങളിൽ Read more

ലോകകപ്പ് യോഗ്യതാ പോരാട്ടം: ബ്രസീൽ നാളെ പരാഗ്വെയെ നേരിടും, അർജന്റീന കൊളംബിയയുമായി
FIFA World Cup Qualifiers

അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള മത്സരത്തിൽ ബ്രസീൽ നാളെ കളത്തിലിറങ്ങും. Read more

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; ഷൂട്ടൗട്ടിൽ സ്പെയിനെ തകർത്തു
UEFA Nations League

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ സ്പെയിനെ തോൽപ്പിച്ച് കിരീടം നേടി. നിശ്ചിത Read more

നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
Neymar Jr COVID-19

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

Leave a Comment