ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്

നിവ ലേഖകൻ

Kunal Kamra

മുംബൈ: ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപമാനിച്ചെന്ന കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാംറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. കുനാൽ കാംറയുടെ കോമഡി ഷോയിൽ ഏക്നാഥ് ഷിൻഡെയെ വ്യക്തമായി അപമാനിച്ചെന്നാണ് പരാതി. ഖാർ പോലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകാനാണ് കുനാൽ കാംറയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കുനാൽ കാംറയുടെ 45 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ അക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുകയായിരുന്നു. ശിവസേന പിളർത്തിയ ഷിൻഡെയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഷിൻഡെയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെന്ന് വ്യക്തമായിരുന്നു. ഷിൻഡെ അനുകൂലികൾ സ്റ്റുഡിയോ തല്ലിത്തകർത്ത സംഭവത്തെ ഏക്നാഥ് ഷിൻഡെ ന്യായീകരിച്ചു. കുനാലിന്റെ പ്രവൃത്തിയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് കണ്ടതെന്നും തനിക്കെതിരെ പറയാൻ കുനാൽ പണം വാങ്ങിയെന്നും ഷിൻഡെ ആരോപിച്ചു. മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി സ്റ്റുഡിയോയുടെ ശേഷിച്ച ഭാഗങ്ങളും ഇടിച്ചു പൊളിച്ചു. അക്രമസംഭവങ്ങളിൽ പങ്കെടുത്ത ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വൈകീട്ടോടെ ജാമ്യം ലഭിച്ചു. ഭീഷണിക്കിടയിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാൽ. കോടതി പറഞ്ഞാൽ മാത്രമേ മാപ്പ് പറയൂ എന്നും കുനാൽ വ്യക്തമാക്കി. കോമഡി ഷോ ചെയ്യുന്ന ഇടങ്ങൾ പൊളിക്കുമെങ്കിൽ കാലപ്പഴക്കം ചെന്ന മുംബൈയിലെ പാലങ്ങളിൽ പരിപാടി നടത്താമെന്നും കുനാൽ പരിഹസിച്ചു. അത് പൊളിച്ച് പണിതാൽ ജനങ്ങൾക്കെങ്കിലും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. Story Highlights: Kunal Kamra faces police questioning for allegedly insulting Deputy Chief Minister Eknath Shinde during a stand-up comedy show.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
Related Posts
കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ്യം
Kunal Kamra bail

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയെ അപമാനിച്ചെന്ന കേസിൽ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി Read more

എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
Empuraan Mumbai release

മുംബൈയിൽ നൂറിലധികം സ്ക്രീനുകളിൽ എമ്പുരാൻ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര Read more

  കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു
Aishwarya Rai car accident

മുംബൈയിൽ ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചന്റെ Read more

കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more

മുംബൈയിൽ വൃദ്ധയ്ക്ക് 20 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്
online scam

മുംബൈയിൽ 86 വയസ്സുള്ള സ്ത്രീക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 20 കോടി രൂപ നഷ്ടമായി. Read more

താനൂർ കുട്ടികൾ: അന്വേഷണം വീണ്ടും മുംബൈയിലേക്ക്
Tanur missing girls

മുംബൈയിലെ ബ്യൂട്ടി പാർലറിലേക്കും സാധ്യമായ പ്രാദേശിക സഹായങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനായി താനൂർ കേസിലെ Read more

മുംബൈയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
Mumbai Water Tank Accident

മുംബൈയിലെ നാഗ്പാഡയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന Read more

  എസ്കെഎൻ 40 കേരളാ യാത്ര കോട്ടയത്തെത്തി; ലഹരി വിരുദ്ധ സന്ദേശവുമായി അക്ഷരനഗരിയിൽ
താനൂർ പെൺകുട്ടികൾ കാണാതായ സംഭവം: ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ
Tanur Missing Girls

താനൂരിൽ നിന്ന് കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തി. കുട്ടികളോടൊപ്പം Read more

കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തി
Missing Tanur Girls

താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ മുംബൈയിൽ നിന്ന് കണ്ടെത്തി. കുട്ടികളെ Read more

മുംബൈയിൽ നിന്ന് കാണാതായ താനൂർ സ്വദേശികളായ വിദ്യാർത്ഥിനികളെ കണ്ടെത്തി
Tanur missing girls

മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികളെ പോലീസ് തിരൂർ റെയിൽവേ Read more

Leave a Comment