ആമിർ ഖാനോ ഫഹദ് ഫാസിലോ, അയാളാര്..? സോഷ്യൽ മീഡിയയിൽ കത്തുന്ന ചർച്ച

നിവ ലേഖകൻ

Empuraan

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി മറ്റന്നാൾ എമ്പുരാൻ വരാനിരിക്കെ ഇന്ന് പുലർച്ചെ മോഹൻ ലാൽ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കൗണ്ട് ഡൗൺ പോസ്റ്ററിനെ പിൻപറ്റി കത്തുന്ന ചർച്ച. ഒരാൾ പിൻ തിരിഞ്ഞ് നിൽക്കുന്ന പടം ആണ് കൗണ്ട് ഡൗൺ പോസ്റ്റാറായി വന്നത്. ഇതാരാണെന്നുള്ളത് സംബന്ധിച്ച് ഊഹാഭോഗങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പോസ്റ്ററിൽ ആമിർ ഖാൻ ആണെന്ന് വായ്ക്കുന്നവരുണ്ട്. ചിലർ പറയുന്നു അത് ഫഹദ് ഫാസിൽ ആണെന്ന്. ആമിർ ഖാൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം നൽകുന്ന വാണിജ്യ സാധ്യതകൾ മുതലാക്കാൻ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ശ്രമിക്കില്ലേ എന്നതാണ് ആരാധകരുടെ സംശയം. നോർത്ത് ഇന്ത്യയിലെ വിപണന സാധ്യത കണക്കിലെടുത്ത് പ്രമോഷൻ ഉപയോഗിക്കാനാകും അണിയറ പ്രവർത്തകർ വിലയിരുത്തുന്നു. ഫഹദ് ഫാസിൽ ആണെന്ന് വാദിക്കുന്നവരും കുറവല്ല. കാരണം പോസ്റ്ററിലെ ആളിന് ഫഹദുമായി സാമ്യവുമുണ്ട്. ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന തകൃതിയായി തുടരുകയാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഷോകളുടെ എണ്ണം കൂട്ടി. ഫാൻസ് ഷോകൾക്ക് പുറമെയാണിത്. രാത്രി 11 ന് ശേഷം നൂറിലേറെ ഷോകളാണ് ഇന്നലെയും മിനിയാന്നുമായി കേരളത്തിലാകെ അധികമായി നിശ്ചയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഡബ്ബിംഗ് പതിപ്പുകൾക്കും അധിക ഷോകൾ ഏറെപ്പെടുത്തി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ തമിഴ് ഡബ്ബ്ഡ് വേർഷനും പ്രദർശിപ്പിക്കുന്നുണ്ട്. അതേ സമയം നിലവിൽ പ്രദർശനം നടക്കുന്ന തമിഴ്നാട്ടിലെ പകുതിയോളം തിയറ്ററുകളിൽ ഒർജിനൽ പതിപ്പാകും പ്രദർശിപ്പിക്കുന്നത്. Story Highlights: Countdown poster for Empuraan sparks debate on social media about the identity of the person featured.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
Related Posts
എമ്പുരാൻ വിവാദം: മാധ്യമങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ
Empuraan controversy

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മാധ്യമങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

എമ്പുരാൻ വിവാദം: ആർഎസ്എസിന്റെ അസഹിഷ്ണുതയാണ് കാരണമെന്ന് ഇ പി ജയരാജൻ
Empuraan controversy

മോഹൻലാൽ നായകനായ 'എമ്പുരാൻ' സിനിമയെ ആർഎസ്എസ് വിവാദമാക്കുന്നതിന് പിന്നിൽ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം Read more

എമ്പുരാന് ബോക്സ് ഓഫീസില് ചരിത്രം സൃഷ്ടിച്ചു: ആദ്യ ദിനം ₹22 കോടി
Empuraan box office collection

മോഹന്ലാല് നായകനായ എമ്പുരാന് മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന് നേടി. Read more

എമ്പുരാൻ വ്യാജ പതിപ്പ്: സൈബർ പൊലീസ് നടപടി ശക്തമാക്കി
Empuraan piracy

എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് തടയാൻ സൈബർ പൊലീസ് ശക്തമായ നടപടികൾ Read more

എമ്പുരാനെതിരെ ഓൺലൈൻ വിദ്വേഷ പ്രചാരണം; കേരളത്തിൽ മികച്ച തുടക്കം, ഹിന്ദി പതിപ്പിന് തിരിച്ചടി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഓൺലൈനിൽ വ്യാപകമായ വിദ്വേഷ പ്രചാരണം. ആദ്യ ദിനത്തിൽ തന്നെ ചിത്രം Read more

എമ്പുരാൻ പൈറസി: സൈബർ പൊലീസ് നടപടി ശക്തമാക്കി
Empuraan piracy

മോഹൻലാൽ - പ്രിഥ്വിരാജ് കൂട്ടുകെട്ടിലെ 'എമ്പുരാൻ' സിനിമയുടെ പൈറസി പതിപ്പുകൾക്കെതിരെ സൈബർ പൊലീസ് Read more

  എമ്പുരാൻ തെലുങ്ക് ഹൈപ്പിന് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറുപടി വൈറൽ
എമ്പുരാൻ: രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി ചിത്രം
Empuraan political controversy

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. സംഘപരിവാർ വിമർശനവും ഗുജറാത്ത് Read more

ആയിരം ഖുറേഷിയ്ക്ക് അര സ്റ്റീഫൻ
Mohanlal

ലൂസിഫറിലെയും എമ്പുരാനിലെയും മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു. സ്റ്റീഫൻ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും Read more

പ്രിയദർശിനിയുടെയും ‘എമ്പുരാൻ’
Manju Warrier

ലൂസിഫറിലെ പ്രിയദർശിനിയെക്കാൾ ശക്തമായ കഥാപാത്രമായി എമ്പുരാനിൽ മഞ്ജു വാരിയർ തിളങ്ങുന്നു. മഞ്ജുവിന്റെ സ്ക്രീൻ Read more

Leave a Comment