2024 വനിതാ ക്രിക്കറ്റ് ലോകകപ്പ്: തിരുവനന്തപുരം വേദിയാകും

നിവ ലേഖകൻ

Women's Cricket World Cup

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരം വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്ക്ക് വേദിയാകും. ഇതു സംബന്ധിച്ച് ഐസിസിയുടെ അനുമതി വന്നിട്ടില്ലെങ്കിലും ഏകദേശ തീരുമാനമായതായാണ് വിവരം. നിലവിലെ തീരുമാന പ്രകാരം അഞ്ച് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം എന്നറിയുന്നു. ഉദ്ഘാടന ചടങ്ങും ടൂര്ണമെന്റിലെ ആദ്യ മത്സരവും വിശാഖപട്ടണത്ത് നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫൈനല് ഇന്ഡോറിലോ ഗുവാഹത്തിയിലോ ആയിരിക്കും. മുല്ലൻപുർ, ഇൻഡോർ, ഗുവാഹത്തി എന്നിവയാണ് മറ്റു വേദികൾ. മൂന്ന് ആഴ്ച നീണ്ടുനില്ക്കുന്ന ടൂര്ണമെന്റ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്ക്ക് വേദിയായ നഗരങ്ങളൊന്നും വനിതാ ലോകകപ്പ് വേദികളിൽ ഉള്പ്പെട്ടിട്ടില്ല.

ഇതോടെ പ്രധാന നഗരങ്ങളായ മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ വനിതാ ലോകകപ്പ് മത്സരങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. 2026 ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാലാണ് ഈ നഗരങ്ങളെ ഒഴിവാക്കിയതെന്നാണ് വിവരം. ട്വന്റി20 ലോകകപ്പില് ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയും വേദിയാകുന്നുണ്ട്. വനിതാ ലോകകപ്പിനായി ബിസിസിഐ വേദികള് നിശ്ചയിച്ചത് വിവിധ ഘടകങ്ങള് പരിഗണിച്ചാണെന്ന് റിപോര്ട്ടില് പറയുന്നു.

  ഐ എ എസ് ഉദ്യോഗസ്ഥന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: എഴുത്തുകാരൻ ശ്രീകണ്ഠൻ കരിക്കകം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പില് ഈ അഞ്ച് വേദികളിലും ഒരു മത്സരം പോലും നടന്നിട്ടില്ല. എന്നാല്, തിരുവനന്തപുരത്തും ഗുവാഹത്തിയിലും ടൂര്ണമെന്റിന്റെ സന്നാഹ മത്സരങ്ങള് നടന്നിരുന്നു. ഈ വര്ഷം വനിതാ പ്രീമിയര് ലീഗ് നടന്ന മുംബൈയും വഡോദരയും വേദികളായി പരിഗണിച്ചിരുന്നു. എന്നാല് മഴ സീസണ് പരിഗണിച്ച് ഈ വേദികള് ഒഴിവാക്കുകയായിരുന്നു.

സേവനങ്ങളും സൗകര്യങ്ങളും മറ്റ് ലോജിസ്റ്റിക് ആവശ്യകതകളും സുഗമമാക്കുന്നതിനാണ് അഞ്ച് വേദികള് മാത്രം തിരഞ്ഞെടുത്തത്. 2013ൽ ആണ് അവസാനമായി ഇന്ത്യയിൽ വനിതാ ലോകകപ്പ് നടന്നത്.

Story Highlights: Thiruvananthapuram is likely to host five matches of the 2024 Women’s Cricket World Cup, pending ICC approval.

Related Posts
ആശാ വർക്കേഴ്സ് സമരം ശക്തമാക്കുന്നു; തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം അമ്പതാം ദിവസത്തിലേക്ക്. ഓണറേറിയവും ഇൻസെന്റീവും ലഭിക്കാത്തതിൽ Read more

പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
police officer stabbed

തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐ സുധീഷിന് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് Read more

  വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം
പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം
V.V. Rajesh posters

വി.വി. രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ Read more

ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
DYFI activist stabbed

മദ്യപസംഘത്തെ ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് Read more

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ
student death

പൂവാർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി (15) വീട്ടിൽ മരിച്ച നിലയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്
Megha Death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് പോലീസ്. പ്രണയനൈരാശ്യമാണ് Read more

  ഖേലോ ഇന്ത്യയിൽ ജോബി മാത്യുവിന് സ്വർണം
വി.വി. രാജേഷിനെതിരായ പോസ്റ്ററുകൾ: ബിജെപി അന്വേഷിക്കും
BJP Posters

വി.വി. രാജേഷിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രാജീവ് Read more

വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ
BJP

ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: ദുരൂഹത ആരോപിച്ച് അച്ഛൻ; അന്വേഷണം വേണമെന്ന് ആവശ്യം
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ മധുസൂദനൻ. പതിവ് Read more

Leave a Comment