കാതലി’നും വർഷങ്ങൾക്ക് മുൻപ് സ്വവർഗാനുരാഗ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മോഹൻലാൽ

നിവ ലേഖകൻ

Mohanlal

മോഹൻ ലാൽ ചിത്രം ‘എൽ ടു എമ്പുരാൻ’ വ്യാഴാഴ്ച തിയറ്ററുകളിൽ ‘കാതലി’നും വർഷങ്ങൾക്ക് മുൻപ് താൻ സ്വവർഗാനുരാഗം വിഷയമായ സിനിമയുടെ ഭാഗമായിട്ടുണ്ടെന്ന് നടൻ മോഹൻ ലാൽ. ‘കാതല്’ താന് കണ്ടെന്നും മമ്മൂട്ടി അതിമനോഹരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാനും അത്തരം സിനിമകളും നാടകങ്ങളും ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എത്രയോ വര്ഷങ്ങള്ക്ക് മുമ്പ് സ്വവര്ഗാനുരാഗത്തെപ്പറ്റി പറയുന്ന ഒരു സിനിമയില് ഞാന് അഭിനയിച്ചിരുന്നു. ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന് റിലേഷനെപ്പറ്റിയാണ് കഥ പറഞ്ഞത്. .

’’– മോഹൻലാൽ പറഞ്ഞു. സമീപകാലത്തെ മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ എല്ലാവരും പ്രകീർത്തിക്കാറുണ്ടെന്നും അതിൽ താൻ അതീവ സന്തോഷവാനാണെന്നും മോഹൻ ലാൽ പറഞ്ഞു. പുഴു, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഭ്രമയുഗം തുടങ്ങി വ്യത്യസ്തങ്ങളായ സിനിമകളിലൂടെ അദ്ദേഹം തന്റെ കരിയറിന്റെ മാറ്റ് കൂട്ടുകയാണെന്നും കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നതെന്നും മോഹൻ ലാൽ വിലയിരുത്തി.

അതേ സമയം മോഹൻലാൽ നായകനാകുന്ന ‘എൽ ടു എമ്പുരാൻ’ വ്യാഴാഴ്ചയാണ് തിയറ്ററിൽ എത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. 58 കോടിയിലേറെ രൂപയാണ് ചിത്രം ടിക്കറ്റ് ബുക്കിങ് ഇനത്തിൽ ആഗോള തലത്തിൽ ഇതുവരെ നേടിയത്.

കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34. 5 കോടി രൂപ) നേടിയതായും റിപ്പോർട്ടുണ്ട്. മോഹൻ ലാലിനൊപ്പം സംവിധായകൻ പൃഥ്വിരാജും ടൊവിനോ തോമസും മഞ്ജു വാരിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Mohanlal reveals he acted in a movie about homosexuality years ago and praises Mammootty’s recent film choices as his upcoming movie ‘L2: Empuraan’ nears release.

Related Posts
മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
Kalangaval movie review

മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ ഒരു ധീരമായ പരീക്ഷണമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. Read more

കളങ്കാവലിന് മികച്ച പ്രതികരണം; മമ്മൂട്ടിയുടെ പ്രകടനം എടുത്തുപറയേണ്ടതെന്ന് പ്രേക്ഷകർ
Kalankaveli movie review

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ എന്ന Read more

മമ്മൂട്ടി ഇട്ട ഷർട്ട് റാംജി റാവുവിന് പ്രചോദനമായ കഥ!
Ramji Rao Speaking

ഫാസിൽ സംവിധാനം ചെയ്ത 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ മമ്മൂട്ടി ധരിച്ച Read more

മമ്മൂട്ടി ചിത്രം കളംകാവൽ നാളെ തീയറ്ററുകളിലേക്ക്
Kalankaaval movie release

മമ്മൂട്ടി ചിത്രം കളംകാവൽ നാളെ തീയറ്ററുകളിൽ എത്തുന്നു. ജിതിൻ കെ ജോസ് ആണ് Read more

മണ്ണിടിച്ചിലിൽ കാൽ നഷ്ടപ്പെട്ട സന്ധ്യക്ക് കൃത്രിമ കാൽ നൽകാൻ മമ്മൂട്ടി
Mammootty offers help

അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യക്ക് കൃത്രിമ കാൽ നൽകാൻ മമ്മൂട്ടി വാഗ്ദാനം ചെയ്തു. Read more

മമ്മൂട്ടി ചിത്രം കളങ്കാവൽ ഡിസംബറിൽ: ഒടിടി അവകാശം സോണി ലിവിന്
Kalankavala movie

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കളങ്കാവൽ ഡിസംബറിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ മമ്മൂട്ടി Read more

ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
Drishyam 3 collection

മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ട ആൾ ഇതാ ഇവിടെ; ഹോർത്തൂസ് വേദിയിൽ ശശിധരനെ ചേർത്ത് പിടിച്ച് മമ്മൂട്ടി
Mammootty name story

ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ മമ്മൂട്ടി തനിക്ക് പേര് നൽകിയ ആളെ പരിചയപ്പെടുത്തി. വർഷങ്ങളായി Read more

Leave a Comment