മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ തമിം ഇക്ബാലിന് ഹൃദയാഘാതം

നിവ ലേഖകൻ

Updated on:

Tamim Iqbal

മത്സരത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ താരം തമിം ഇക്ബാലിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയര് ലീഗിൽ മുഹമ്മദന് സ്പോര്ട്ടിങ് ക്ലബും ഷൈന്പുകുര് ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്ക്ക് മൈതാനത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്ന്ന് അടിയന്തര വൈദ്യ സഹായം നല്കുകയുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തെ അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ധാക്കയിലേക്ക് കൊണ്ടു പോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല് ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടു അദ്ദേഹത്തെ പ്രവേശിപ്പിച്ചു. താരത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡിന്റെ ചീഫ് ഫിസിഷ്യന് ഡോ. ദേബാഷിഷ് ചൗധരി സ്ഥിരീകരിച്ചു.

ചികിത്സ നടപടികള് പുരോഗമിക്കുകയാണ്. തുടര്ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്. ടോസ് സമയത്ത് തമീം തികച്ചും സാധാരണ നിലയിലായിരുന്നുവെന്ന് ബികെഎസ്പി ചീഫ് ക്രിക്കറ്റ് കോച്ച് മോണ്ടു ദത്ത മാധ്യമങ്ങളോട് പറഞ്ഞു. തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ യോഗം റദ്ദാക്കി.

ബോർഡ് പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദും മറ്റ് അംഗങ്ങളും തമീമിനെ കാണാൻ ആശുപത്രിയിലെത്തി. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില് ഒരാളാണ് തമീം ഇക്ബാല്. 2023 ജൂലായിൽ നടത്തിയ പത്രസമ്മേളനത്തിനിടെ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.

  ഐപിഎൽ മത്സരം കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റി

എന്നാൽ, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വർഷം ജനുവരിയിൽ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി.

Story Highlights: Former Bangladesh cricket captain Tamim Iqbal suffered a heart attack during a Dhaka Premier League match and is in critical condition.

Related Posts
തമീം ഇഖ്ബാൽ ആശുപത്രി വിട്ടു
Tamim Iqbal heart attack

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ Read more

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; റെസിഡൻസി നിയമലംഘന പിഴ പുതുക്കി
Malayali death Kuwait

കുവൈത്തിൽ മലയാളി യുവാവ് അബ്ദുള്ള സിദ്ധി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മൃതദേഹം നാട്ടിലേക്ക് Read more

  തമീം ഇഖ്ബാൽ ആശുപത്രി വിട്ടു
ഹൃദയാഘാതം: മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ജീവൻ രക്ഷിക്കാം
heart attack symptoms

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ സാധിക്കും. കണ്ണുകളിലെ മാറ്റങ്ങൾ, ക്ഷീണം, നെഞ്ചിലെ Read more

വയനാട്ടിലെ അങ്ങാടി സംഘര്ഷത്തിന് പിന്നാലെ മരണം; യുവാവ് അറസ്റ്റില്
Wayanad market scuffle death

വയനാട്ടിലെ മാരപ്പന്മൂല അങ്ങാടിയില് സംഘര്ഷത്തിന് ശേഷം 56 വയസ്സുകാരന് ഹൃദയാഘാതത്താല് മരിച്ചു. സംഭവത്തില് Read more

പൂനെയില് ക്രിക്കറ്റ് മത്സരത്തിനിടെ 35കാരന് താരം ഹൃദയാഘാതത്താല് മരിച്ചു
cricketer heart attack during match

പൂനെയിലെ ഗാര്വെയര് സ്റ്റേഡിയത്തില് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ 35 വയസ്സുകാരനായ ഇമ്രാന് പട്ടേല് Read more

റിയാദിൽ മലയാളി തൊഴിലാളി ഹൃദയാഘാതത്താൽ മരിച്ചു
Malayali worker heart attack Riyadh

റിയാദിൽ മലയാളി തൊഴിലാളി അനിൽ നടരാജൻ ഹൃദയാഘാതത്താൽ മരിച്ചു. ജോലിസ്ഥലത്ത് വച്ചാണ് സംഭവം. Read more

കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ഗൾഫിൽ മറ്റ് രണ്ട് മലയാളികളും മരണപ്പെട്ടു
Malayali nurse heart attack Kuwait

കുവൈത്തിൽ മലയാളി നഴ്സ് ജയേഷ് മാത്യു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മസ്ക്കറ്റിലും റിയാദിലും Read more

  ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി
ഗൾഫിൽ രണ്ട് മലയാളികൾ ഹൃദയാഘാതത്താൽ മരിച്ചു; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
Malayali expatriates heart attack Gulf

ഗൾഫിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. Read more

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു; മൃതദേഹം നാട്ടിലേക്ക്
Malayali heart attack death Riyadh

റിയാദിൽ 52 വയസ്സുള്ള മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ സ്വദേശി കനാടത്ത് Read more

നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു; ‘ന്നാ താൻ കേസ് കൊട്’ മന്ത്രി വേഷം ശ്രദ്ധേയമായിരുന്നു
T P Kunjikannan death

സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാസർഗോഡ് Read more

Leave a Comment