ബിജെപി സംസ്ഥാന അധ്യക്ഷൻ: കെ. സുരേന്ദ്രൻ തുടരുമോ? ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പണം

Anjana

BJP Kerala President

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് നടക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഔദ്യോഗിക സ്ഥാനാർത്ഥിയെ കോർ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2 നും 3 നും ഇടയിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\
കെ. സുരേന്ദ്രൻ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ, കെ. സുരേന്ദ്രൻ തുടരാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം പി സീറ്റ് വിജയിപ്പിക്കാനും വോട്ട് ഷെയർ ഉയർത്താനും കഴിഞ്ഞത് കെ. സുരേന്ദ്രന് അനുകൂല ഘടകങ്ങളാണ്.

\
കേന്ദ്ര നിരീക്ഷകൻ പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് കോർ കമ്മിറ്റി യോഗം ചേരുന്നത്. ഒന്നിലധികം നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥിയ്‌ക്കെതിരെ മറ്റാരെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും.

\
എം.ടി. രമേശിനെ നേതൃനിരയിലേക്ക് എത്തിക്കാൻ ആർഎസ്എസ് പക്ഷം ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുകയാണെങ്കിൽ രാജീവ് ചന്ദ്രശേഖരനും ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്. ഇവരുടെ പേരുകളും ചർച്ചയിലുണ്ട്.

  ഒറ്റപ്പാലം ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളും അറസ്റ്റിൽ

\
വൈകിട്ട് 4 ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടക്കും. സംസ്ഥാന സമിതി യോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.

\
നാളെയാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന് നാളെ അറിയാം.

Story Highlights: BJP state president election nominations will be filed today, with K. Surendran’s continuation uncertain.

Related Posts
വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ
BJP

ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി Read more

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
differently-abled teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ Read more

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC Exam

ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,25,861 വിദ്യാർത്ഥികളാണ് എസ്എസ്എൽസി Read more

  കെ.ഇ. ഇസ്മായിലിന് സിപിഐയിൽ നിന്ന് ആറുമാസത്തെ സസ്പെൻഷൻ
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
Kerala Public Sector Loss

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി Read more

എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
Tamil Nadu Politics

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി Read more

തൊഴിൽ പൂരം: മൂന്ന് ലക്ഷം തൊഴിലവസരങ്ങളുമായി മെഗാ ജോബ് എക്സ്പോ
Thrissur Job Fair

ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം Read more

എസ്കെഎൻ ഫോർട്ടി കേരള യാത്ര: കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു
SKN 40 Kerala Yatra

എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയായി. Read more

കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more

  കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കൊടകര കുഴൽപ്പണക്കേസ്: ബിജെപിയെ ഒഴിവാക്കി ഇഡി കുറ്റപത്രം
Kodakara Hawala Case

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ പങ്ക് മറച്ചുവെച്ച് ഇഡി കുറ്റപത്രം സമർപ്പിച്ചു. 23 പ്രതികളാണ് Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug raid

സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 167 പേർ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് Read more

Leave a Comment