മോഹൻലാലിന്റെ ജന്മഗൃഹത്തിലെത്തി കേരള യാത്ര; ഇലന്തൂരിന് ആവേശം

നിവ ലേഖകൻ

Kerala Yatra

ലഹരിവിരുദ്ധ, അക്രമവിരുദ്ധ പ്രചാരണവുമായി ട്വന്റിഫോര് ചീഫ് എഡിറ്റര് ആര്. ശ്രീകണ്ഠന് നായര് നയിക്കുന്ന കേരള യാത്രയ്ക്ക് പത്തനംതിട്ടയില് വന് വരവേല്പ്പ് ലഭിച്ചു. ജില്ലയിലെ വിവിധ ഗ്രാമങ്ങളിലൂടെയും കലാലയങ്ങളിലൂടെയും കടന്നുപോയ യാത്രയില് അധ്യാപകരും വിദ്യാര്ത്ഥികളും വലിയ പിന്തുണ നല്കി. മലയാളത്തിന്റെ പ്രിയതാരം മോഹന്ലാലിന്റെ ജന്മനാടായ ഇലന്തൂരിലും യാത്ര എത്തിച്ചേര്ന്നു. പത്തനംതിട്ടയിലെ ഇലന്തൂരിലുള്ള മോഹന്ലാലിന്റെ പുന്നയ്ക്കല് തറവാടിനെ കേരള യാത്രയില് പരിചയപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഹന്ലാല് ഇടയ്ക്കൊക്കെ തന്റെ നാടായ ഇലന്തൂരില് വരണമെന്ന് നാട്ടുകാര് ആഗ്രഹം പ്രകടിപ്പിച്ചു. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹന്ലാല് ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു പിന്നീടുള്ള പഠനവും വളര്ച്ചയും. എന്നാല് കാലം എത്ര കടന്നുപോയാലും മോഹന്ലാലിന്റെ ജന്മനാട് എന്ന പെരുമ ഇലന്തൂരിന് എന്നും അഭിമാനമായി നിലനില്ക്കും. ഇലന്തൂരിലെ ഈ പഴമ നിറഞ്ഞ വീട് മലയാളികള്ക്കും ഏറെ പ്രിയപ്പെട്ടതാണ്.

പരമ്പരാഗത ശൈലിയില് നിര്മ്മിച്ച ഓടിട്ട ഒറ്റനില വീടാണിത്. പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ജനാലകളും റെഡ് ഓക്സൈഡ് പാകിയ നിലവുമെല്ലാം നൊസ്റ്റാള്ജിയ നിറയ്ക്കുന്നു. മോഹന്ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വീടാണ് ഇലന്തൂരിലേത്. പുന്നയ്ക്കല് തറവാട് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഊട്ടിയിലുമൊക്കെ വീടുകളുണ്ടെങ്കിലും മോഹന്ലാലിന്റെ മനസ്സിനോട് ചേര്ന്നുനില്ക്കുന്ന വീടുകളിലൊന്നാണിത്.

അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മോഹന്ലാലും അമ്മയും സഹോദരനുമൊക്കെ പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറ്റി. താരത്തിന് അഞ്ച് വയസ്സുള്ളപ്പോള് അച്ഛന് വിശ്വനാഥന് നായര് തിരുവനന്തപുരം മുടവന്മുകളിലെ കേശവദേവ് റോഡില് പുതിയ വീട് പണിതു. ഹില്വ്യൂ എന്ന ഈ വീട്ടിലാണ് പിന്നീട് മോഹന്ലാല് തന്റെ ബാല്യം, കൗമാരം, യൗവ്വനം എന്നിവ ചെലവഴിച്ചത്. മോഹന്ലാലിന്റെ സിനിമാ ജീവിതത്തിലും ഹില്വ്യൂ എന്ന വീടിന് വലിയ പ്രാധാന്യമുണ്ട്. താരത്തിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നതും ഈ വീട്ടില് നിന്നാണ്.

1978ല് ‘തിരനോട്ടം’ എന്ന സിനിമയുടെ ചില ഭാഗങ്ങള് ചിത്രീകരിച്ചതും ഇവിടെയാണ്. സ്വന്തം ലാലേട്ടന്റെ വരവിനായി ഇലന്തൂര് നിവാസികള് കാത്തിരിക്കുകയാണ്. ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ആര് ശ്രീകണ്ഠന് നായര് നയിക്കുന്ന കേരള യാത്രയെ ഇലന്തൂരും ഹൃദയപൂര്വ്വം സ്വീകരിച്ചു.

Story Highlights: Twentyfour Chief Editor R Sreekandan Nair’s Kerala Yatra received a grand welcome in Pathanamthitta, visiting Mohanlal’s birthplace in Elanthoor.

Related Posts
മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
Drishyam 3 collection

മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

തന്മാത്രയിലെ ആ രംഗം, മീര വാസുദേവിനോട് മോഹൻലാൽ ക്ഷമ ചോദിച്ചു: കാരണം ഇതാണ്
Thanmathra movie scene

ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര സിനിമയിലെ പ്രധാന രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് മോഹൻലാൽ Read more

മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

Leave a Comment