കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് അപേക്ഷിക്കുന്ന തീയതിയിൽ 58 വയസ് കവിയാൻ പാടില്ല.
വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ശാന്തി നഗർ, തിരുവനന്തപുരം, 695001 എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടാതെ, [email protected] എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷകൾ അയയ്ക്കാവുന്നതാണ്. ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ) നിർബന്ധമാണ്. കേരള സർക്കാർ വകുപ്പുകൾ, കെ.പി.ഡബ്ല്യു.ഡി, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ ഉള്ള പ്രവൃത്തിപരിചയം അത്യാവശ്യമാണ്.
കെട്ടിട നിർമ്മാണ മേഖലയിൽ മുൻകാല പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ്, എഞ്ചിനീയറിങ് സോഫ്റ്റ്വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് തുടങ്ങിയ മേഖലകളിലുള്ള അറിവും പ്രാവീണ്യവും അഭികാമ്യമാണ്. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമാണ് നിയമനം.
തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നത് കരാർ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം ശാന്തിനഗറിലുള്ള കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആസ്ഥാനത്താണ് നിയമനം.
Story Highlights: Kerala State Housing Board invites applications for the post of Executive Engineer on a contract basis.