ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ട് സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് കലാശപ്പോരാട്ടം. രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളിലും മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. മുംബൈ ഇന്ത്യൻസിനായി എസ്.
സജനയും ഡൽഹി ക്യാപിറ്റൽസിനായി മിന്നു മണിയും ബാറ്റും പന്തും കൈയ്യിലേന്തി മൈതാനത്തിറങ്ങും. മുംബൈ ഇന്ത്യൻസിന്റെ കരുത്ത് ഇംഗ്ലീഷ് താരം നാറ്റ് സ്കീവർ ബ്രണ്ടും വെസ്റ്റ് ഇൻഡീസ് താരം ഹെയ്ലി മാത്യൂസുമാണ്. 493 റൺസും 9 വിക്കറ്റുകളുമായി ബ്രണ്ടും 17 വിക്കറ്റുകളും 304 റൺസുമായി മാത്യൂസും മികച്ച ഫോമിലാണ്. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്താണ് മുംബൈ ഫൈനലിലെത്തിയത്. ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി.
ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ആയുധം ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങാണ്. ഐപിഎല്ലിൽ കിരീട നേട്ടമില്ലാത്ത ഡൽഹിക്ക് വനിതാ ടീമിലൂടെ ആ കുറവ് പരിഹരിക്കാമെന്ന പ്രതീക്ഷയാണ്. ആദ്യ പതിപ്പിൽ മുംബൈ ഇന്ത്യൻസ് ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം നേടിയത്.
വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more
പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more
പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ത്രിശൂല്‍ സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 30 മുതല്‍ Read more
യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Read more
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more
കെ സി എ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. Read more
					
    
    
    
    
    
    
    
    
    
    









